ഓൺലൈൻ മദ്യവിൽപ്പന തീരുമാനിച്ചിട്ടില്ല; ഡി അഡിക്ഷ്ൻ സെന്ററുകൾ സജീവമാക്കും: എക്സൈസ് മന്ത്രി

അനധികൃത മദ്യവിൽപനയും വ്യാജ മദ്യ ഉത്പാദനവും പൂർണമായും തടയുമെന്നും മന്ത്രി

News18 Malayalam | news18-malayalam
Updated: March 26, 2020, 12:13 PM IST
ഓൺലൈൻ മദ്യവിൽപ്പന തീരുമാനിച്ചിട്ടില്ല; ഡി അഡിക്ഷ്ൻ സെന്ററുകൾ സജീവമാക്കും: എക്സൈസ് മന്ത്രി
മന്ത്രി ടിപി രാമകൃഷ്ണൻ
  • Share this:
തിരുവന്തപുരം: ഓൺലൈൻ മദ്യവിൽപ്പന സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. മറിച്ചൊരു ഉത്തരവ് വരുന്നത് വരെ ഈ രീതി തുടരും. ജനങ്ങൾ ലഹരിയുടെ ഉപയോഗത്തിൽ നിന്ന് കഴിയുന്നത്ര പിന്തിരിയണമെന്നും മന്ത്രി.

മറ്റ് നടപടിക്രമങ്ങൾ പൂർണമായും പറയാൻ കഴിയില്ല. അനധികൃത മദ്യവിൽപനയും വ്യാജ മദ്യ ഉത്പാദനവും പൂർണമായും തടയും. മദ്യാസക്തിയുള്ളവർക്ക് ഡി അഡിക്ഷൻ സെന്ററിനെ സമീപിക്കാം. ഡി അഡിക്ഷ്ൻ സെന്ററുകൾ കൂടുതൽ സജീവമാക്കുമെന്നും മന്ത്രി അറിയിച്ചു.
You may also like:COVID 19| കശ്മീരിലും മഹാരാഷ്ട്രയിലും കോവിഡ് മരണം; ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 15 ആയി [NEWS]COVID 19| 'ആദരണീയനായ മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു'; ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് [NEWS]വെന്റിലേറ്ററുകൾ നിർമിക്കാൻ റെയിൽവേ; കോച്ചുകൾ ഐസൊലേഷൻ യൂണിറ്റുകളാക്കും [NEWS]

അതേസമയം, മദ്യശാലകൾ അടച്ചത് സാമൂഹിക പ്രശ്നമായി മാറുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്ഥിര മദ്യപാനികൾക്ക് മദ്യം കിട്ടാതെയാകുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കോവിഡിനെക്കാൾ മാരകമാകുമോയെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതിനു പിന്നാലെ സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും ഇന്നലെ മുതൽ അടച്ചിടാൻ തീരുമാനിച്ചിരുന്നു. ഏപ്രിൽ 14 വരെയാണ് കേന്ദ്രസർക്കാർ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

ഇതോടെ കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവർക്ക് മദ്യം ലഭ്യമാക്കാൻ ഓൺലൈൻ സംവിധാനം ഒരുക്കാൻ ആലോചിക്കുന്നതായി വാർത്ത വന്നിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍