HOME » NEWS » Kerala » ONLINE SYSTEM FOR POLICE PASSES WILL BE AVAILABLE ON SATURDAY

അവശ്യ യാത്ര: പൊലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവില്‍ വരും

അവശ്യസർവീസ് വിഭാഗക്കാർക്ക് പൊലീസ് പാസ് വേണ്ട

News18 Malayalam | news18-malayalam
Updated: May 7, 2021, 10:54 PM IST
അവശ്യ യാത്ര: പൊലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവില്‍ വരും
News18 Malayalam
  • Share this:
തിരുവനന്തപുരം: അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് പൊലീസ്. ഇവര്‍ക്ക് പ്രത്യേകം പൊലീസ് പാസ് ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശനിയാഴ്ച സ്വയം തയാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം.

Also Read- Lockdown | കര്‍ണാടകയില്‍ 14 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

പൊലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച വൈകിട്ടോടെ നിലവില്‍ വരും. അതിനുശേഷം മേല്‍പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയോ പാസ്സിന് അപേക്ഷിക്കണം. അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നല്‍കാം. ഇരുവശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.

ലോക്ക്ഡൗൺ നിർദേശങ്ങൾ പുതുക്കി

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറങ്ങി. റസ്റ്റോറന്‍റുകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7.30വരെ പ്രവർത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ ഇവിടെ അനുവദിക്കൂ. സെബിയുടെ അംഗീകാരമുള്ള ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സേവന സ്ഥാപനങ്ങൾ, ക്യാപിറ്റൽ ആൻഡ് ഡെബ്റ്റ് മാർക്കറ്റ് സർവീസുകൾ, കോഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം.

Also Read- Covid 19 | കോവിഡ് വ്യാപനം; ഗോവയില്‍ 15 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു

രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശുപത്രിയിൽ നിന്ന് നൽകുന്ന രേഖകൾ കാണിച്ചാൽ യാത്ര ചെയ്യാം. അഭിഭാഷകർക്കും ക്ലാർക്കുമാർക്കും നേരിട്ട് ഹാജരാകേണ്ട ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യാം. ഭക്ഷണ, മെഡിക്കൽ വസ്തുക്കൾ പാക്ക് ചെയ്യുന്ന വ്യവസായ യൂണിറ്റുകൾക്കും വിദേശത്തേക്ക് സാധനങ്ങൾ അയയ്ക്കുന്ന യൂണിറ്റുകൾക്കും പ്രവർത്തിക്കാം.

Also Read- 'ലോക്ക്ഡൗണിൽ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും'

ട്രാന്‍സ്പോർട്ട് വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, ഡയറി ഡവലപ്മെന്റ് വകുപ്പ്, നോർക്ക എന്നീ വകുപ്പുകളെ ലോക്ക്ഡൗണിൽനിന്ന് ഒഴിവാക്കി. പെട്രോനെറ്റ്, എൽഎൻജി സപ്ലൈ, വിസ കോൺസുലർ സർവീസ്- ഏജൻസികൾ, റീജിയണൽ പാസ്പോർട്ട് ഓഫീസ്, കസ്റ്റംസ് സർവീസ്, ഇഎസ്ഐ തുടങ്ങിയ കേന്ദ്രസർക്കാർ വകുപ്പുകളെയും ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി.

Also Read- അത്യാവശ്യങ്ങള്‍ക്ക് പുറത്തു പോകേണ്ടവര്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം; മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശനിയാഴ്ച മുതലാണ് ലോക്ക്ഡൗണ്‍ നിലവിൽ വരുന്നത്. ശനിയാഴ്ച രാവില ആറു മുതല്‍ 16 ന് അർധ രാത്രി 12 വരെയാണ് നിയന്ത്രണങ്ങള്‍.
Published by: Rajesh V
First published: May 7, 2021, 10:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories