• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓൺലൈൻ ടാക്സി അനിശ്ചിതകാല പണിമുടക്കിൽ


Updated: December 7, 2018, 3:09 PM IST
ഓൺലൈൻ ടാക്സി അനിശ്ചിതകാല പണിമുടക്കിൽ

Updated: December 7, 2018, 3:09 PM IST
കൊച്ചി: നഗരത്തിൽ ഓൺലൈൻ ടാക്സി തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കാരംഭിച്ചു. സമരം സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ തൊഴിലാളികളും കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല . സർക്കാർ നിശ്ചയിച്ച ടാക്സി ചാർജ് ഉറപ്പാക്കി കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

  • 'സർക്കാർ വഞ്ചിച്ചു'; സനൽകുമാറിന്റെ ഭാര്യ സമരത്തിന്

  • Loading...


ഒന്പത് തൊഴിലാളി സംഘടനകളുടെ നേത്യത്വത്തിലുള്ള സംയുക്ത സമരസമിതിയുടെ കീഴിൽ നാലായിരത്തിലധികം ഓൺലൈൻ ടാക്സികളാണ് കൊച്ചി നഗരത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ച് സമരം ആരംഭിച്ചത്. അമിതമായ കമ്മീഷന് ഒഴിവാക്കി സര്‍ക്കാര്‍ നിശ്ചയിച്ച ടാക്സി ചാര്‍ജ് ലഭിക്കാനാവശ്യമായ നടപടിയുണ്ടാകണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.


മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ ഡ്രൈവര്‍മാരെ പുറത്താക്കിയും സ്വന്തമായി വാഹനം ഇറക്കിയും കമ്പനികള്‍ തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും സമരക്കാര്‍ ആരോപിക്കുന്നു. ലേബര്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമായ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് ഈ മാസം 14 ന് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ കമ്പനികളും ഓണ്‍ലൈന്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തും

ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം ഇരുപത്തിയേഴാം തിയതി മുതല്‍ കളക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ ടാക്സി കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം പാസാക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍