• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി സമരം: വെള്ളിയാഴ്ച വീണ്ടും ച​ര്‍​ച്ച

ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി സമരം: വെള്ളിയാഴ്ച വീണ്ടും ച​ര്‍​ച്ച

  • Share this:
    കൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്‌ അ​ന​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​മാ​യി സം​സ്ഥാ​ന ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെള്ളിയാഴ്ച വീണ്ടും ച​ര്‍​ച്ച നടത്തും. രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ലാണ് ച​ര്‍​ച്ച ന​ട​ക്കു​ക.

    പ്രതിഷേധം ഫലം കണ്ടു; ചെന്നിത്തലയെ രക്ഷാധികാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കി

    സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച മി​നി​മം വേ​ത​നം ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ഉ​റ​പ്പാ​ക്കു​ക, ഓ​ൺ​ലൈ​ൻ ക​മ്പ​നി​ക​ൾ അ​മി​ത ക​മ്മീ​ഷ​ൻ ഈ​ടാ​ക്കു​ന്നു തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം നടത്തുന്നത്. ബുധനാഴ്ച സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗ​താ​ഗ​തമ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയിരുന്നു. ഏ​ക​ദേ​ശം 5,000 ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ള്‍ പ​ണി​മു​ട​ക്കി​യതിനാല്‍ ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ര്‍ വലിയ യാത്രാ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
    First published: