തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ ഇന്ന് മുതല്‍ പുതിയ മാര്‍ഗനിര്‍ദേശം. ഒരു ഡോസ് വാക്സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ പരിശോധന ഫലമോ ഉള്ളവര്‍ക്ക് മാത്രമേ മദ്യം വാങ്ങാന്‍ കഴിയൂ. ഇന്ന് മുതല്‍ ഈ നിബന്ധന ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ലറ്റുകളിലടക്കം നടപ്പാക്കും. എല്ലാ ഔട്ട്ലറ്റുകളിലും ഇത് സംബന്ധിച്ച നോട്ടീസ് പതിക്കാന്‍ ബെവ്കോ നിര്‍ദേശം നല്കി.
കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ പൊലീസ് സാന്നിധ്യം ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലുണ്ടാകും. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍, ഒരു ഡോസ് വാക്സിന് രണ്ടാഴ്ചയ്ക്ക് മുന്‍പ് എടുത്തവര്‍.72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് വന്നു പോയതിന്റെ സര്‍ട്ടിഫിക്കറ്റി ഉള്ളവര്‍. എന്നിങ്ങനെയാണ് മദ്യം വാങ്ങുന്നതിനായി ബെവ്കോ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
സര്‍ക്കാര്‍ പുതിയതായി നടപ്പാക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്പനശാലകള്ക്ക് ബാധകമാക്കാത്തതെന്നും കടകളില്‍ പോകുന്നവര്‍ വാക്സിന് സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്നും ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം പ്രതിവാര ഇന്ഫക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. ഡ.ബ്ല്യു.ഐ.പി.ആര് നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കും. ശബരിമലയില്‍ മാസപൂജക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഓഗസ്റ്റ് 15 ന് നട തുറക്കുമ്പോള്‍ രണ്ടു ഡോസ് വാക്സിനോ 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കും.
Also Read-ലോക്ഡൗണ്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തും; മാളുകള്‍ ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകും വഴിയോരക്കച്ചവടം
അനുവദിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. ഒരു പോലീസ് സ്റ്റേഷന് പരിധിയില്‍ വ്യത്യസ്ത തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കില്‍ ഓരോ സ്ഥാപനത്തിന്റെയും യോഗം വെവ്വേറെ വിളിക്കും.
സംസ്ഥാനത്തെ ആശുപത്രികളില്‍ പീഡിയാട്രിക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. വിദേശത്തു പോകാനായി വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ആര് ടി പി സി ആര് ടെസ്റ്റ് നടത്തുന്നതിനു ഏകീകൃത നിരക്ക് നിശ്ചയിക്കും. സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കാനായി 20 ലക്ഷം ഡോസ് വാക്സിന് വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഏതൊക്കെ ആശുപത്രികള്‍ക്ക് എത്ര വാക്സിന് എന്നത് നേരത്തെ ധാരണയുണ്ടാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാക്സിന് നല്‍കാനുള്ള സൗകര്യങ്ങള്‍ മുന്‍കൂട്ടി ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.