തിരുവനന്തപുരം: ഈ വർഷത്തെ ഒഎന്‍വി സാഹിത്യ പുരസ്കാരം (ONV Awards) ടി പദ്മനാഭന് ലഭിക്കും. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി വര്‍ഷം തോറും നല്കുന്ന പുരസ്കാരം മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ്. ഡോ. എം എം ബഷീര്‍, ഡോ .ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്. ഒഎന്‍വി ജയന്തി ദിനമായ മെയ് 27 നു തിരുവനന്തപുരത്തു വച്ച് പുരസ്കാരം സമ്മാനിക്കും.
മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച സര്‍ഗ്ഗധനനായ കഥാകാരനാണ് ടി പദ്മനാഭനെന്ന് ജൂറി വിലയിരുത്തി. 'ഗൗരി ', 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി', മഖന്‍ സിംഗിന്റെ മരണം, മരയ തുടങ്ങിയ കഥകളിലൂടെ അതുവരെ അനുഭവിക്കാത്ത അനുഭൂതിയുടെ അഭൗമ മണ്ഡലങ്ങളിലേക്ക് ടി പദ്മനാഭന് അനുവാചക മനസ്സുകളെ ഉയര്‍ത്തിയതായും ജൂറി നിരീക്ഷിച്ചു.
2021 ലെ ഒഎന്‍വി യുവസാഹിത്യ പുരസ്കാരത്തിന് അരുണ്‍കുമാര്‍ അന്നൂര്‍ രചിച്ച 'കലിനളന്‍' എന്ന കൃതിയും 2022 ലെ പുരസ്കാരം അമൃത ദിനേശിന്റെ 'അമൃതഗീത' എന്ന കൃതിയും അര്‍ഹമായി.
Shivkumar Sharma | പ്രശസ്ത സന്തൂര്‍ വിദ്വാന് പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ അന്തരിച്ചുപ്രശസ്ത സംഗീതസംവിധായകനും സന്തൂർ (Santoor) വിദ്വാനുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ (Pandit Shivkumar Sharma) അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളുളള പണ്ഡിറ്റ് ശിവ്കുമാർ ശർമ കഴിഞ്ഞ ആറുമാസമായി ചികിത്സയിൽക്കഴിയുകയായിരുന്നു.
ജമ്മു കശ്മീരിൽ നിന്നുള്ള സന്തൂർ എന്ന അധികമാർക്കും അറിയാതിരുന്ന വാദ്യോപകരണത്തെ ക്ലാസിക് എന്ന വിശേഷണത്തിലേക്കെത്തിച്ചത് ശിവ്കുമാർ ശർമയായിരുന്നു. ശർമയിലൂടെയാണ് സന്തൂർ സിതാറിനും സരോദിനുമൊപ്പം സംഗീത സദസുകളിലെത്തിയത്.
Also Read-
Smrithi Irani | 'ഒരു കാര്യത്തിൽ സ്മൃതി ഇറാനിയെ നമിക്കുന്നു'; കോൺഗ്രസ് വേദിയിൽ വിമർശനവുമായി ടി പദ്മനാഭൻ1938 ജനുവരി 13-ന് ജമ്മുവിലാണ് ശിവ്കുമാർ ശർമയുടെ ജനനം. മികവാർന്ന പ്രകടനങ്ങളിലൂടെ സന്തൂറിനെ ഉയരങ്ങളിലെത്തിച്ച അദ്ദേഹം പിന്നീട് ബോളിവുഡ് ചിത്രങ്ങൾക്കായി ഗാനങ്ങളുമൊരുക്കി. ശാന്താറാമിന്റെ ഝനക് ഝനക് പായൽ ബജേ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിയാണ് സിനിമയിലേക്കുള്ള പ്രവേശനം.
1967 -ൽ പുല്ലാങ്കുഴൽ പ്രതിഭ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും ബ്രിജ് ഭൂഷൻ കാബ്രയുമായിച്ചേർന്ന് ശിവ്കുമാർ ശർമ പുറത്തിറക്കിയ കോൾ ഓഫ് ദ വാലി എന്ന സംഗീത ആൽബം ഇന്ത്യൻ ശാസ്ത്രീയസംഗീത ലോകത്തെ ഏറ്റവും മികച്ച സൃഷ്ടികളില്‍ ഒന്നായിത്തീർന്നു. ഹരിപ്രസാദ് ചൗരസ്യക്കൊപ്പം സിൽസില, ലംഹേ, ചാന്ദ്നി തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമൊരുക്കി. ഇവർ രണ്ടുപേരും ചേർന്നുള്ള കൂട്ടായ്മ 'ശിവ-ഹരി' എന്ന പേരിലാണ് അറിയപ്പെട്ടത്.1991ല്‍ പത്മശ്രീ, 2001ല്‍ പത്മഭൂഷണ്‍ ബഹുമതില്‍ നല്കി രാജ്യം ആദരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.