മീനടംകാരനിൽ യാത്ര ചെയ്യാൻ കുഞ്ഞുഞ്ഞെത്തി: സ്വപ്ന സാഫല്യത്തിൽ ജസ്റ്റിൻ ജോൺ
പ്രിയനേതാവ് യാത്ര ചെയ്തു തുടക്കമിട്ട ബസ് ഇന്നു മുതൽ സർവ്വീസ് ആരംഭിക്കുകയാണ്.

oommenchandy
- News18 Malayalam
- Last Updated: November 10, 2019, 11:58 AM IST
പുത്തംപുറം ദയറ പള്ളിയിൽ പ്രാര്ത്ഥന കഴിഞ്ഞ് ഇന്ന് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് കയറിയത് മീനടംകാരനിലേക്കാണ്-അവിടെ നിന്ന് ഒരു മണിക്കൂർ യാത്രയിൽ നേരെ പുതുപ്പള്ളി വരെ. വണ്ടിയിറങ്ങി ഉമ്മൻ ചാണ്ടി മണ്ഡലത്തിലെ തിരക്കുകളിലേക്ക് നടന്നകന്നപ്പോൾ ജസ്റ്റിൻ ജോണിന് അത് സ്വപ്നസാഫല്യമായിരുന്നു.
also read:ആക്രി ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യ; നയം പ്രഖ്യാപിച്ച് കേന്ദ്രം പുതിയ ബസ് വാങ്ങുന്നതിന് മുൻപെ ജസ്റ്റിൻ ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു. തന്റെ വാഹനത്തിലെ ആദ്യ യാത്രക്കാരൻ പ്രിയ നേതാവു തന്നെയാകണം. സംഘടനാപ്രവർത്തനങ്ങളുമായി രാജ്യം ചുറ്റുന്ന ഉമ്മൻചാണ്ടിക്ക് തിരക്കൊഴിഞ്ഞപ്പോഴേക്കും, ബസ് വീട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞിരുന്നു. പക്ഷെ ആഗ്രഹം സഫലീകരിക്കാൻ കാത്തു നിന്നു ജസ്റ്റിൻ.
ഇന്നലെ രാത്രി വിളിയെത്തി രാവിലെ പൊത്തപ്പുറം പള്ളിക്ക് സമീപമെത്താൻ. ഒരു മണിക്കൂർ കുഞ്ഞുഞ്ഞ് മീനടംകാരനിൽ ചിലവിടും. കോൺഗ്രസ് മീനടം മണ്ഡലം പ്രസിഡന്റ് കൂടിയായ ജസ്റ്റിൻറെ ആദ്യത്തെ ബസാണിത്. നാടിനോടുള്ള ഇഷ്ടം കൊണ്ട് മീനടംകാരൻ എന്ന് പേരും ഇട്ടു. പ്രിയനേതാവ് യാത്ര ചെയ്തു തുടക്കമിട്ട ബസ് ഇന്നു മുതൽ സർവ്വീസ് ആരംഭിക്കുകയാണ്.
also read:ആക്രി ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യ; നയം പ്രഖ്യാപിച്ച് കേന്ദ്രം