കോട്ടയം: കേരള കോൺഗ്രസിൽ ജോസ്.കെ.മാണി - പി.ജെ.ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മുറുകുന്നതിനിടയിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സി.പി.എമ്മിനെതിരെ രൂക്ഷവിമർശനമാണ് ഉമ്മൻ ചാണ്ടി ഉന്നയിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ജോസ്.കെ.മാണി - പി.ജെ. ജോസഫ് വിഭാഗങ്ങൾ നിലപാട് കടുപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. കേരള കോൺഗ്രസിന്റെ രണ്ട്
വിഭാഗങ്ങളുമായി ചർച്ച നടക്കുകയാണെന്നും ചർച്ചയിലുള്ള വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പറയുന്നില്ലെന്നും പറഞ്ഞ് തുടങ്ങിയ ഉമ്മൻ ചാണ്ടി സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
You may also like:സോപ്പിട്ടോ; വല്ലാതെ പതപ്പിക്കരുത്; എം.സി ജോസഫൈനെ വിമർശിച്ച് കെ. മുരളീധരൻ MP [NEWS]തിരുവിഴാംകുന്നിൽ കാട്ടാന കൊല്ലപ്പെട്ട സംഭവം: പ്രതി റിമാൻഡിൽ [NEWS] ശബരിമല നട ജൂണ്‍ 14 ന് തുറക്കും; ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം [NEWS]
യുഡിഎഫിൽ നിന്ന് എന്തെങ്കിലും വീണുകിട്ടുമോ എന്നാണ് സി.പി.എം നോക്കുന്നത്. എന്നാൽ, അവരോട് പറയാനുള്ളത് ഒന്നും കിട്ടില്ലെന്നാണ്. മാർക്സിസ്റ്റ് പാർട്ടിക്ക് ഒരുപാട് മനക്കോട്ടകളുണ്ട്. സി.പി.എമ്മിന്റെ മനക്കോട്ടകൾ തകർന്നടിയാറാണ് പതിവ്. അത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
യു.ഡി.എഫിനെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യമെന്ന സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് ഉമ്മൻ ചാണ്ടി മറുപടി നൽകിയത് ഇങ്ങനെ: യുഡിഎഫിനെ ർബലപ്പെടുത്താനല്ലാതെ ശക്തിപ്പെടുത്താൻ സി.പി.എം ശ്രമിക്കില്ലല്ലോ. യു.ഡി.എഫിൽ നിന്ന് ഒരു വിഭാഗവും എൽ.ഡി.എഫിലേക്ക് പോകില്ല. സി.പി.എമ്മിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്നതാണ് നേതാക്കളുടെ പ്രസ്താവനകളെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം, കേരള കോൺഗ്രസിലെ എല്ലാ പ്രശ്നങ്ങളും ശുഭകരമായി അവസാനിക്കുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.