ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്നു വൈകുന്നേരത്തോടെ പ്രഖ്യാപിക്കും. അതേസമയം, ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കില്ല. ഇന്ന് വൈകുന്നേരം 06.15ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയിൽ തീരുമാനം. ഉമ്മൻ ചാണ്ടിക്ക് ഉത്തരവാദിത്തം ഏറെയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
കെ.സി വേണുഗോപാലിന് മറ്റ് സംസ്ഥാനങ്ങളിൽ തിരക്കെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മിടുക്കന്മാരും ചുണക്കുട്ടികളുമാണ് പട്ടികയിലുണ്ടാവുകയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇടുക്കി, വയനാട് സീറ്റുകൾ വേണമെന്ന എ ഗ്രൂപ്പ് നിലപാടിനെതിരെ ഐ ഗ്രൂപ്പ് രംഗത്ത്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസും വയനാട്ടിൽ ടി. സിദ്ദിഖും മത്സരിക്കണമെന്നാണ് എ ഗ്രൂപ്പ് ആവശ്യം. എന്നാൽ, രണ്ടിലൊരു സീറ്റ് വേണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. വയനാട്ടിൽ ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.