നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിപിഎം പണമെറിഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് ഉമ്മൻചാണ്ടി; തോൽക്കുമെന്ന് ഉറപ്പായതോടെയുള്ള വെപ്രാളമെന്ന് ഐസക്

  സിപിഎം പണമെറിഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് ഉമ്മൻചാണ്ടി; തോൽക്കുമെന്ന് ഉറപ്പായതോടെയുള്ള വെപ്രാളമെന്ന് ഐസക്

  ഉമ്മൻചാണ്ടി വാർത്താക്കുറിപ്പ് ഇറക്കിയെങ്കിൽ വ്യക്തമായ തെളിവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

  ഉമ്മൻ ചാണ്ടി

  ഉമ്മൻ ചാണ്ടി

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സിപിഎം കാശുകൊടുത്ത് വോട്ട് വാങ്ങുന്നെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. കോഴിക്കോട് ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് പണം വിതരണം ചെയ്യുന്നതെന്ന് ഉമ്മൻചാണ്ടി വാർത്താക്കുറിപ്പിൽ ആരോപിച്ചു. ഉമ്മൻചാണ്ടി വാർത്താക്കുറിപ്പ് ഇറക്കിയെങ്കിൽ വ്യക്തമായ തെളിവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോൽക്കുമെന്ന വെപ്രാളത്തിൽ ഉമ്മൻചാണ്ടിയും പ്രേമചന്ദ്രനും നുണകൾ പറഞ്ഞു നടക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് മറുപടി നൽകി.

   വോട്ടിന് കാശ് എന്ന ആരോപണം പണ്ടുമുതലേ ഉള്ളതാണെങ്കിലും ഇക്കുറി അസാധാരണമായിരുന്നു നടപടികൾ. സിപിഎം കൊല്ലത്ത് പണമെറിഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെയാണ്. പൊതുയോഗങ്ങളിൽ പതിവുള്ള വെറും ആരോപണവും ആയിരുന്നില്ല. വാർത്താക്കുറിപ്പിൽ ഉമ്മൻചാണ്ടി പറഞ്ഞത് ഇങ്ങനെ- "കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി സിപിഎം ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഏല്പിച്ച് വോട്ടിനു നോട്ട് വിതരണം ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ഇതിനെതിരേ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കണ്‍വീനറും ജില്ലാ വരണാധികാരി, പോലീസ്, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവര്‍ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം". ഉമ്മൻചാണ്ടി വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ടെങ്കിൽ വ്യക്തമായ തെളിവുണ്ടാകുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

   ഉമ്മൻ ചാണ്ടിക്കും എൻകെ പ്രേമചന്ദ്രനും  പരാജയഭീതിയെനന്ന് തോമസ് ഐസക്കിന്റെ മറുപടി. തോൽവിയുടെ മണം അടിച്ചപ്പോൾ ഉണ്ടായതാണ് ഈ വെപ്രാളം. ബിജെപിയുമായുള്ള വോട്ട് കച്ചവടം കോൺഗ്രസിലും പ്രശ്നങ്ങൾ ഉണ്ടാക്കും. കൊല്ലത്ത് എൽഡിഎഫിന് സുശക്തമായ അടിത്തറ ഉണ്ടെന്നും തോമസ് ഐസക്  പറഞ്ഞു.

   ഇവന്റ്മാനേജ്മെൻറ് കമ്പനിയെ ഉപയോഗിക്കുന്നത് ഉമ്മൻചാണ്ടിയാണെന്ന് മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ കോട്ടയത്ത് പറഞ്ഞു. കൊല്ലത്തെ യുഡിഎഫ് നേതാക്കളുടെ ആരോപണം മുതിർന്ന നേതാക്കൾ തന്നെ ഏറ്റെടുത്തതോടെ വോട്ടിന് നോട്ട് വിവാദം സംസ്ഥാനതല വിവാദമായി മാറുകയാണ്.
   First published:
   )}