HOME » NEWS » Kerala » OOMMAN CHANDY SAYS RAHUL NEVER SAYS WILL CONTEST FROM

മലക്കം മറിഞ്ഞ് ഉമ്മൻ ചാണ്ടി; 'രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല'

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി.

news18
Updated: March 28, 2019, 9:16 AM IST
മലക്കം മറിഞ്ഞ് ഉമ്മൻ ചാണ്ടി; 'രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല'
ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)
  • News18
  • Last Updated: March 28, 2019, 9:16 AM IST
  • Share this:
വയനാട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല. മത്സരിക്കുമെന്ന സൂചന പോലും നൽകിയിട്ടില്ല. മത്സരിക്കണമെന്ന ആവശ്യമാണ് രാഹുൽ ഗാന്ധിയോട് നടത്തിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

രാഹുൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. അതേസമയം, വയനാട്ടിൽ ആര് മത്സരിക്കുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രാഹുൽ ഗാന്ധി എത്താത്ത സാഹചര്യത്തിൽ സിദ്ദിഖ് മത്സരിക്കുമോയെന്ന കാര്യത്തിൽ പോലും വ്യക്തതയില്ല.

സംസ്ഥാനത്ത് നാമനിർദ്ദേശപത്രികാ സമർപ്പണം ഇന്നുമുതൽ

അതേസമയം, സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനാൽ വയനാട് യു.ഡി.എഫ് ക്യാംപിൽ സമ്പൂർണ അനിശ്ചിതത്വമാണ്. ഡിസിസി ഓഫിസിൽ തെരഞ്ഞെടുപ്പ് സമയത്ത് പതിവുള്ള തിരക്കില്ല. ബി.ജെ.പി വിരുദ്ധ കക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന് രാഹുൽ കേരളത്തിൽ മൽസരിക്കുന്നതിൽ നിന്നു പിന്മാറിയേക്കും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

രാഹുൽ ഗാന്ധി മത്സരിക്കാൻ വയനാട്ടിൽ എത്താൻ സാധ്യത ഇല്ലാത്തതിനാൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിക്കുന്ന ദിവസമായ ഇന്നെങ്കിലും സ്ഥാനാർഥിപ്രഖ്യാപനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.

First published: March 28, 2019, 9:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories