• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊലയ്ക്കു പിന്നില്‍ ക്വട്ടേഷന്‍ സംഘം; പീതാംബരന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഎം ശ്രമം: ഉമ്മന്‍ ചാണ്ടി

കൊലയ്ക്കു പിന്നില്‍ ക്വട്ടേഷന്‍ സംഘം; പീതാംബരന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഎം ശ്രമം: ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രിക്കും കൊടിയേരിക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. പാടത്ത് ജോലി വരമ്പത്ത് കൂലിയെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണെന്നാണ് കോടിയേരി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ അത് അണികള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

ഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടി

  • News18
  • Last Updated :
  • Share this:
    കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസ് പീതാംബരന്റെ തലയില്‍ കെട്ടിവച്ച് തലയൂരാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണ് പ്രാദേശിക തലത്തിലുള്ള കൊലപാതകമല്ലെന്നും അദ്ദേഹം പറഞ്ഞു. കൊലയ്ക്കു പിന്നിലെ യാഥാര്‍ഥ പ്രതികളെ കണ്ടെത്താനും ഗൂഢാലോചന പുറത്തുവരാനും സിബിഐ അന്വേഷണം അനിവാര്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം ഡിസിസി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കൊലപാതകത്തെ കുറിച്ച് മാര്‍സിസ്റ്റ് പാര്‍ട്ടി പറയുന്നത് അവരുടെ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കില്ല. ഈ കേസ് സിബിഐ അന്വേഷിക്കണം. അവര്‍ക്ക് ഇതില്‍ ഒരു പങ്കുമില്ലെങ്കില്‍ അവര്‍ അതിനെ എതിര്‍ക്കേണ്ട കാര്യമില്ല. യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേസ് സിബിഐക്ക് വിടണം. മുഖ്യമന്ത്രിക്കും കൊടിയേരിക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. പാടത്ത് ജോലി വരമ്പത്ത് കൂലിയെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണെന്നാണ് കോടിയേരി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ അത് അണികള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ആയിരം ദിവസത്തിനുള്ളില്‍ 20 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

    Also Read 'പാർട്ടിക്ക് പങ്കില്ല; പീതാംബരൻ കഞ്ചാവ് വലിക്കുമോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ല'; കെ കുഞ്ഞിരാമന്‍

    കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച ഉമ്മന്‍ ചാണ്ടി ഡി.സി.സി കാസര്‍കോട് നഗരത്തില്‍ സംഘടിപ്പിച്ച ഉപവാസ സമരവും ഉദ്ഘാടനം ചെയ്തു.

    First published: