ഇന്റർഫേസ് /വാർത്ത /Kerala / പത്തു ലക്ഷം യുഡിഎഫ് വോട്ടുകള്‍ നീക്കം ചെയ്തു; വോട്ടര്‍പട്ടികയില്‍ വ്യാപക തിരിമറി നടന്നതായി ഉമ്മന്‍ ചാണ്ടി

പത്തു ലക്ഷം യുഡിഎഫ് വോട്ടുകള്‍ നീക്കം ചെയ്തു; വോട്ടര്‍പട്ടികയില്‍ വ്യാപക തിരിമറി നടന്നതായി ഉമ്മന്‍ ചാണ്ടി

ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)

ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)

പത്തു ലക്ഷം യുഡിഎഫ് വോട്ടുകള്‍ നീക്കം ചെയ്തു. അട്ടിമറിക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കണം

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍പട്ടികയില്‍ വ്യാപക തിരിമറിനടന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. പത്ത് ലക്ഷം യുഡിഎഫ് വോട്ടുകള്‍ തിരഞ്ഞു പിടിച്ച് ഒഴിവാക്കിയെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ഗൂഡാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

  കേരള ചരിത്രത്തില്‍ കേട്ടു കേള്‍വി ഇല്ലാത്ത തരത്തില്‍ വോട്ടര്‍പട്ടികയില്‍ വ്യാപക തിരിമറി നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആരോപണം. 'പത്തു ലക്ഷം യുഡിഎഫ് വോട്ടുകള്‍ നീക്കം ചെയ്തു. അട്ടിമറിക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കണം' ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

  Also Read: ആൺ സുഹൃത്തിനെ കല്ലുകൊണ്ട് ആക്രമിച്ചശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  കരട് പട്ടികയില്‍ ഉണ്ടായിരുന്നവരില്‍ പലരുടെയും പേരുകള്‍ അന്തിമ പട്ടികയില്‍ നിന്നും ഒഴിവാക്കിയന്നും. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും നീക്കാനും ചുമതലയുളള 77 ഉദ്യോഗസ്ഥരില്‍ 74 പേരും ഇടതു സംഘടനകളില്‍ പെട്ടവരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ ഡപ്യൂട്ടി തഹസില്‍ദാര്‍മാരാണ് അട്ടിമറി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

  പൊലീസിന്റെ തപാല്‍ വോട്ടില്‍ ക്രമക്കേട് നടന്നതെന്ന് തെളിഞ്ഞതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 'സ്വന്തം നിയോജക മണ്ഡലത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ അവിടെ വോട്ട് ചെയ്യാന്‍ സമ്മതിക്കാതിരുന്നത് അട്ടിമറിക്കുളള ബോധപൂര്‍വ്വമായ നീക്കമായിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം. വോട്ട് അട്ടിമറിയില്‍ സമഗ്ര അന്വേഷണം നടത്തണം' ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

  First published:

  Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Aap, Bjp, Contest to loksabha, Gautam Gambhir, Loksabha battle, Loksabha eclection 2019, Loksabha election, Loksabha election 2019, Loksabha poll, Loksabha poll 2019, Oomman chandy, ആം ആദ്മി പാർട്ടി, ഗംഭീര്‍, ബിജെപി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019