നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Local Body Elections 2020 | പ്രിയപ്പെട്ടവർക്കൊപ്പം എത്തി പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തി ഉമ്മൻ ചാണ്ടി

  Local Body Elections 2020 | പ്രിയപ്പെട്ടവർക്കൊപ്പം എത്തി പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തി ഉമ്മൻ ചാണ്ടി

  കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയുടെ ഇപ്പോഴത്തെ നിലപാട് കെ എം മാണി പ്രതിനിധാനം ചെയ്ത രാഷ്ട്രീയത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

   ഉമ്മൻ ചാണ്ടിയും കുടുംബവും

  ഉമ്മൻ ചാണ്ടിയും കുടുംബവും

  • News18
  • Last Updated :
  • Share this:
   പുതുപ്പള്ളി: ഭാര്യയ്ക്കും മക്കൾക്കും ഒപ്പമെത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലാണ് ഉമ്മൻ ചാണ്ടിയും കുടുംബവും വോട്ട് രേഖപ്പെടുത്താൻ എത്തിയത്. പുതുപ്പള്ളി ഗ്രിഗോറിയൻ പബ്ലിക് സ്കൂളിൽ ഭാര്യ മറിയാമ്മയ്ക്കും മക്കളായ മറിയ, ചാണ്ടി ഉമ്മൻ എന്നിവർക്കും സഹപ്രവർത്തകർക്കും ഒപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

   വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. 'പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ കുടുംബാംഗങ്ങളോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി' - ഭാര്യയ്ക്കും മക്കൾക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചു.

   You may also like:Virat Kohli Anushka Sharma | ഗർഭിണിയായ ഭാര്യയ്ക്ക് ഒപ്പമിരിക്കാൻ അവധിയെടുത്ത കോലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത് [NEWS]സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വർണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിച്ചു: BJP സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ [NEWS] Local Body Elections 2020 | വോട്ട് ചെയ്യാൻ ഓടിയെത്തിയ മഞ്ജു വാര്യർ തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നു; തിരിച്ചുപോയി വീണ്ടും എത്തി [NEWS]

   അതേസമയം, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയുടെ ഇപ്പോഴത്തെ നിലപാട് കെ എം മാണി പ്രതിനിധാനം ചെയ്ത രാഷ്ട്രീയത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

   കെ എം മാണിയെ ഏറ്റവും കൂടുതൽ അപമാനിച്ചവരോട് കൂട്ടു ചേരാനുള്ള അദ്ദേഹത്തിന്റെ തീരുമാനം പ്രവർത്തകരിൽ ഞെട്ടലുണ്ടാക്കിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങളും അഞ്ചു വർഷത്തെ ഭരണ പരാജയവും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.   വോട്ട് ചെയ്തതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഉമ്മൻ ചാണ്ടി ഇങ്ങനെ പറഞ്ഞത്. പ്രതിപക്ഷനേതാവ് ഉയർത്തിയ എല്ലാ വിഷയങ്ങളും സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞതായും ഇതിനെ പ്രതിരോധിക്കാൻ ഇടതുമുന്നണിക്ക് ഇപ്പോൾ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
   Published by:Joys Joy
   First published:
   )}