• HOME
  • »
  • NEWS
  • »
  • kerala
  • »
  • മഞ്ചേശ്വരത്ത് ബിജെപിയെ ഒറ്റക്ക് തോൽപ്പിക്കാനാകും; മുല്ലപ്പള്ളിയെ തള്ളി ഉമ്മൻചാണ്ടിയും ചെന്നിത്തലയും

മഞ്ചേശ്വരത്ത് ബിജെപിയെ ഒറ്റക്ക് തോൽപ്പിക്കാനാകും; മുല്ലപ്പള്ളിയെ തള്ളി ഉമ്മൻചാണ്ടിയും ചെന്നിത്തലയും

കൃപേഷിന്റെയും ശരത് ലാലിന്റെയും ആത്മാക്കൾ മുല്ലപ്പള്ളിയോട് ഒരിക്കലും പൊറുക്കില്ലെന്ന് സുരേന്ദ്രൻ

News18

News18

  • Share this:
    കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫ് പിന്തുണ അഭ്യർത്ഥിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ ചൊല്ലി വിവാദം. മുല്ലപ്പള്ളിയുടെ നിലപാടിനെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തള്ളി. മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നീക്കുപോക്കിന് തയ്യാറാണെന്നും എൽഡിഎഫ് യുഡിഎഫിന് വോട്ട് ചെയ്യണമെന്നുമായിരുന്നു മുല്ലപ്പള്ളി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന.

    എന്നാൽ മുല്ലപ്പള്ളിയുടെ നിലപാടിനെ തള്ളി ഉമ്മൻ‌ചാണ്ടി രംഗത്തുവന്നു. മഞ്ചേശ്വരത്ത് ബിജെപിയെ ഒറ്റക്ക് തോൽപ്പിക്കാൻ ആകും. ഇക്കാര്യത്തിൽ ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രതികരണം ഏത് സാഹചര്യത്തിൽ ആണെന്ന് അറിയില്ലെന്നും യുഡിഎഫിന് ഒരിടത്തും ആരുമായും നീക്കുപോക്കില്ലെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

    അതേസമയം, മുല്ലപ്പള്ളിയുടെ പരാമർശം യുഡിഎഫിന് എതിരെ ആയുധമാക്കുകയാണ് ബിജെപി. പരസ്യമായി എൽഡിഎഫ് പിന്തുണ തേടുന്ന മുല്ലപ്പള്ളിയുടെ നടപടി നാണംകെട്ട വർത്തമാനമാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. കൃപേഷിന്റെയും ശരത് ലാലിന്റെയും ആത്മാക്കൾ മുല്ലപ്പള്ളിയോട് ഒരിക്കലും പൊറുക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. എൻഡിഎ വിജയിക്കുമെന്ന ഭയമാണ് മുല്ലപ്പള്ളിയെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. യുഡിഎഫിന് ആശയപാപ്പരത്തം ആണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
    Also Read-'തലസ്ഥാനം പിടിച്ചാൽ കേരളം ഭരിക്കാനാകുമോ?'; തെക്കൻ ജില്ലകളിൽ നിർണായക മത്സരം നടക്കുന്ന 15 മണ്ഡലങ്ങൾ

    മഞ്ചേശ്വരത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ വേണ്ട .ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നീക്കുപോക്കിന് തയ്യാറാണ്. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് തയ്യാറാണ്. എസ് ഡി പി ഐയുമായി 72 മണലങ്ങളിൽ പ്രാദേശിക നീക്ക് പോക്ക് എൽഡിഎഫ് നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി ഇത് നിഷേധിക്കുമോ ? എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം.

    യു ഡി എഫ് ഇത്തവണ സെഞ്ചുറി അടിക്കുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും മുല്ലപ്പള്ളി ഇന്നലെ പറഞ്ഞു. രാമചന്ദ്രന്‍. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖ്യമന്ത്രി ഇന്ന് നടത്തിയത് എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗമാണ്. അധികാരത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങുന്ന ഒരു പ്രസംഗമായിട്ടാണ് താന്‍ അതിനെ കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

    'തലസ്ഥാനം പിടിച്ചാൽ കേരളം ഭരിക്കാനാകുമോ?'; തെക്കൻ ജില്ലകളിൽ നിർണായക മത്സരം നടക്കുന്ന 15 മണ്ഡലങ്ങൾ

    തലസ്ഥാന ജില്ല പിടിച്ചാൽ സംസ്ഥാന ഭരണം പിടിക്കാം. ഇതാണ് രാഷ്ട്രീയ നിരീക്ഷകർക്കിടയിലെ പൊതുവെയുള്ള വിശ്വാസം. സമകാലിക കേരള രാഷ്ട്രീയം പരിശോധിച്ചാൽ ഇത് ശരിയാണെന്ന് കാണാം. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിൽ 2016ലെ തെരഞ്ഞെടുപ്പിനുശേഷം 10 എണ്ണം എൽഡിഎഫിനൊപ്പവും മൂന്നെണ്ണം യുഡിഎഫിനൊപ്പവുമാണ്. ഒരു മണ്ഡ‍ലം എൻഡിഎ പിടിച്ചു. 2011ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 9, എൽഡിഎഫ് 5 എന്നിങ്ങനെയായിരുന്നു കക്ഷിനില.

    1987, 1996, 2006 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുജനാധിപത്യ മുന്നണി തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ ഭൂരിപക്ഷം നേടി. ഈ വർഷങ്ങളിൽ സംസ്ഥാനഭരണവും ഇടതുമുന്നണിക്കായിരുന്നു. 1991, 2001, 2011 വർഷങ്ങളിൽ യുഡിഎഫ് എട്ട് മുതൽ 10 സീറ്റ് വരെ ജില്ലയിൽ നേടി. ഈ വർഷങ്ങളിൽ യുഡിഎഫ് സംസ്ഥാനഭരണവും പിടിച്ചു.
    Published by:Naseeba TC
    First published: