നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചെറിയാന്‍ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ കാരണമായത് താനെന്ന് ഉമ്മന്‍ ചാണ്ടി; തന്റെ രക്ഷകര്‍ത്താവാണ് ഉമ്മന്‍ചാണ്ടിയെന്ന് ചെറിയാന്‍

  ചെറിയാന്‍ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ കാരണമായത് താനെന്ന് ഉമ്മന്‍ ചാണ്ടി; തന്റെ രക്ഷകര്‍ത്താവാണ് ഉമ്മന്‍ചാണ്ടിയെന്ന് ചെറിയാന്‍

  മക്കള്‍ എന്തുതെറ്റ് ചെയ്താലും മാതാപിതാക്കള്‍ ക്ഷമിക്കുമെന്നും ആ മനസാണ് ഉമ്മന്‍ചാണ്ടിയ്‌ക്കെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു

  ചെറിയാന്‍ ഫിലിപ്, ഉമ്മന്‍ ചാണ്ടി

  ചെറിയാന്‍ ഫിലിപ്, ഉമ്മന്‍ ചാണ്ടി

  • Share this:
   തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ്(Cherian Philip) കോണ്‍ഗ്രസ്(Congress) വിടാന്‍ കാരണം താനെന്ന് ഉമ്മന്‍ചാണ്ടി(Oommen Chandy). കേരള സഹൃദയ വേദി നല്‍കുന്ന അവുക്കാദര്‍കുട്ടിനഹ പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പിന് നല്‍കുന്ന വേളയിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. എന്നാല്‍ ഉമ്മന്‍ചാണ്ടി തന്റെ രക്ഷകര്‍ത്താവാണെന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫിലിപ്പ് പ്രതികരിച്ചത്.

   ഉമ്മന്‍ചാണ്ടിയുടെ രക്ഷാകര്‍തൃത്വം ഇനിയും തനിക്ക് വേണമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. മക്കള്‍ എന്തുതെറ്റ് ചെയ്താലും മാതാപിതാക്കള്‍ ക്ഷമിക്കുമെന്നും ആ മനസാണ് ഉമ്മന്‍ചാണ്ടിയ്‌ക്കെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോട് അത്രയേറെ ഇടപഴകിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും ചെറിയാന്‍ പറഞ്ഞു.

   2001ല്‍ താനുമായി മത്സരിക്കാനുള്ള സാഹചര്യം ചെറിയാന്‍ ഫിലിപ്പിനുണ്ടായി ചെറിയാന് ജയിക്കാന്‍ പറ്റിയ സീറ്റ് കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും അത് തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ അകല്‍ച്ച ആത്മപരിശോധനയ്ക്കുള്ള അവസരമായെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

   Also Read-Amit Shah | പ്രസംഗവേദിയിലെ ബുള്ളറ്റ് പ്രൂഫ് കവചം എടുത്തുമാറ്റി; കശ്മീര്‍ ജനതയോട് നേരിട്ട് സംസാരിക്കണമെന്ന് അമിത് ഷാ

   Anupama Baby Missing| അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസ്;ഷിജുഖാനും ജയചന്ദ്രനും എതിരെ നടപടിക്ക് സാധ്യത

   അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ(adoption) സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും അനുപമയുടെ അച്ഛന്‍ ജയചന്ദ്രനുമെതിരെ പാര്‍ട്ടി നടപടിക്കാന്‍ സാധ്യത. സിപിഎം(cpm) ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ എകെജി സെന്ററില്‍ വിളിച്ചു വരുത്തി കോടിയേരി ബാലകൃഷ്ണന്‍(kodiyeri balakrishnan, )വിവരങ്ങള്‍ തേടി.

   സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഉടന്‍ തന്നെ പ്രശ്നം ചര്‍ച്ച ചെയ്യും എന്നാണ് വിവരം.അതിന്‌ മുന്നോടിയായാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ എകെജി സെന്ററില്‍ വിളിച്ച് വരുത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങല്‍ ചോദിച്ച് അറിഞ്ഞത്.

   അതേ സമയംഅനുപമയുടെ  കുഞ്ഞിനെ ദത്ത് നല്‍കിയ നടപടികള്‍ തിരുവനന്തപുരം കുടുംബ കോടതി  സ്റ്റേ ചെയ്തു. കുഞ്ഞിന്റെ പൂര്‍ണ അവകാശം ആന്ധ്രാ സ്വദേശികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച് കോടതിയില്‍ പുരോഗമിക്കുന്ന നടപടികളാണ് താല്‍കാലികമായി സ്റ്റേ ചെയ്തത്. വിഷയത്തില്‍ നവംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.

   Also Read-IN FAC T 81 |നാവികസേനയുടെ പടക്കപ്പൽ കാണാൻ ആലപ്പുഴ തീരത്ത് ജനപ്രവാഹം

   കുഞ്ഞിനെ ഉപേക്ഷിച്ചതാണോ ദത്ത് നൽകിയതാണോ എന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയോട് കോടതി ചോദിച്ചു. ഈ വിഷയത്തിൽ ശിശുക്ഷേമ സമിതി വിശദീകരിക്കണമെന്നും കുടുംബ കോടതി നിർദേശിച്ചു. കേസിൽ കക്ഷി ചേരുന്നത് അടക്കമുള്ള അനുപമയുടെ അപേക്ഷ നവംബർ ഒന്നിന് കോടതി പരിഗണിക്കും. കുഞ്ഞിനെ ദത്ത് നൽകിയത് സംബന്ധിച്ച് ഒരു തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് സർക്കാർ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിച്ചത്. ദത്ത്​ സംബന്ധിച്ച് പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നതായും അഭിഭാഷകൻ അറിയിച്ചു. ഇതില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് സർക്കാർ മുന്നോട്ടുവെച്ചത്.

   കു‍ഞ്ഞിന്റെ പൂര്‍ണ അവകാശം ആവശ്യപ്പെട്ട് ദത്തെടുത്ത ആന്ധ്രാ ദമ്പതികള്‍ കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ ഹർജി നല്‍കിയത്.
   Published by:Jayesh Krishnan
   First published:
   )}