നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇല്ല, മറന്നിട്ടില്ല; ഉരുക്കുവനിതയുടെ നൂറ്റിമൂന്നാം ജന്മദിനം ഓർത്ത് ഉമ്മൻ ചാണ്ടി

  ഇല്ല, മറന്നിട്ടില്ല; ഉരുക്കുവനിതയുടെ നൂറ്റിമൂന്നാം ജന്മദിനം ഓർത്ത് ഉമ്മൻ ചാണ്ടി

  ഇന്ദിരാ ഗാന്ധിയോടൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉമ്മൻചാണ്ടി ഓർമ്മകൾ പങ്കുവെച്ചത്

  Oommen Chandy

  Oommen Chandy

  • Last Updated :
  • Share this:
   മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നൂറ്റിമൂന്നാം ജന്മദിനമാണ് ഇന്ന്. ഇന്ദിരാ ഗാന്ധിയോടൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മകൾ പങ്കുവെച്ചത്.

   സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ മഹത്തായ പാരമ്പര്യവും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും കാലടിപ്പാടുകളും പിന്തുടർന്നു കൊണ്ട് ഇന്ത്യൻ ജനതയെ നയിച്ച നേതാവാണ് ഇന്ദിരാഗാന്ധിയെന്ന് ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു.

   Also Read മന്ത്രിയായി സ്ഥാനമേറ്റ് മൂന്നാം ദിവസം പുറത്തേക്ക്; നാലാം നിതീഷ് സർക്കാരിൽ ആദ്യ രാജി

   ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

   മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നൂറ്റിമൂന്നാം ജന്മദിനമാണിന്ന്.
   ലോകം കണ്ട ഒരു ഉരുക്കുവനിതയായിട്ടാണ് ചരിത്രം ഇന്ദിരയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തും ഇന്ദിര ഗാന്ധിയുടെ ശബ്ദം ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.

   മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നൂറ്റിമൂന്നാം ജന്മദിനമാണിന്ന്.
   ലോകം കണ്ട ഒരു ഉരുക്കുവനിതയായിട്ടാണ് ചരിത്രം ഇന്ദിരയെ...

   Posted by Oommen Chandy on Thursday, November 19, 2020


   സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ മഹത്തായ പാരമ്പര്യവും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും കാലടിപ്പാടുകളും പിന്തുടർന്നു കൊണ്ട് ഇന്ത്യൻ ജനതയെ നയിച്ച നേതാവാണ് ഇന്ദിരാഗാന്ധി.

   രാജ്യത്തെ സ്വയം പര്യാപ്തതയിലേക്കും ശക്തിയിലേക്കും ഔന്നത്യത്തിലേക്കും സുധീരം നയിക്കുകയെന്ന മഹാദൗത്യം ഇന്ദിര ഏറ്റെടുത്ത് വിജയിപ്പിച്ചു. രാജ്യത്തിന്റെ ഉരുക്ക് വനിതയുടെ ജ്വാലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
   Published by:user_49
   First published: