• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'യുഡിഎഫില്‍ ക്യാപ്റ്റന്‍ ഇല്ല, ആരാണ് ക്യാപ്റ്റനെന്ന് ജനങ്ങൾ തീരുമാനിക്കും'; ഉമ്മന്‍ ചാണ്ടി

'യുഡിഎഫില്‍ ക്യാപ്റ്റന്‍ ഇല്ല, ആരാണ് ക്യാപ്റ്റനെന്ന് ജനങ്ങൾ തീരുമാനിക്കും'; ഉമ്മന്‍ ചാണ്ടി

കേരളത്തിലൊട്ടാകെ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് കൊല്ലത്തെ ഭരണ പരാജയവും ഇന്ന് അവര്‍ നേരിടുന്ന ആക്ഷേപങ്ങളും ജനങ്ങളില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിട്ടുണ്ട്.

Oommen Chandy

Oommen Chandy

  • Share this:
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാനത്ത് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. യുഡിഎഫിന്റെ ഐക്യവും മികച്ച പ്രകടന പത്രികയും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. മികച്ച സ്ഥാനാര്‍ഥികളേയും രംഗത്തിറക്കി. വലിയ പ്രതീക്ഷ ഇല്ലാത്ത മണ്ഡലങ്ങളില്‍ പോലും പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. യു.ഡി.എഫിൽ ക്യാപ്റ്റനില്ല. കൂട്ടായ നേതൃത്വം മാത്രമാണുള്ളത്. ആരാണ് ക്യാപ്റ്റനെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

'കേരളത്തിലൊട്ടാകെ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് കൊല്ലത്തെ ഭരണ പരാജയവും ഇന്ന് അവര്‍ നേരിടുന്ന ആക്ഷേപങ്ങളും ജനങ്ങളില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഒരിക്കലും നേതൃത്വം സംബന്ധിച്ച പ്രശ്‌നം ഉണ്ടായിട്ടില്ല. ക്യാപ്റ്റനെ വെക്കുന്ന രീതി യുഡിഎഫില്‍ ഇല്ല. കൂട്ടായ നേതൃത്വമാണ് യുഡിഎഫില്‍ ഉള്ളത്. '

Also Read 'പിണറായി ടീം ലീഡര്‍; ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താൻ ശ്രമം'; ക്യാപ്റ്റൻ വിവാദത്തിൽ വിശദീകരണവുമായി പി ജയരാജൻ

ബിജെപി അധികാരവും പണവും ഉപയോഗിച്ച് പ്രചരണരംഗത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. അതല്ലാതെ ജനങ്ങളിലേക്ക് കടന്നുചെന്നിട്ടില്ല. കാടിളക്കിയുള്ള പ്രചാരണത്തില്‍ കാര്യമില്ല. പ്രധാനമന്ത്രി തന്നെ ശബരിമല വിഷയം എടുത്തിട്ടു. ശബരിമല വിഷയം ഉയർത്താൻ ബിജെപിക്ക് അവകാശമില്ല. അധികാരം ഉണ്ടായിട്ടും ശബരിമലയിൽ നിയമനിർമ്മാണം നടത്താൻ ബിജെപിക്കായില്ലെന്ന് ഉമ്മൻചാണ്ടി വിമര്‍ശിച്ചു.വിശ്വാസികള്‍ വലിയ പ്രശ്‌നം നേരിടുന്ന സമയത്ത് പ്രധാനമന്ത്രി ഇടപെട്ടോ,  അദ്ദേഹത്തിന് അധികാരമുണ്ട് എന്നാല്‍ അതൊന്നും വിനിയോഗിച്ചിട്ടില്ല. ബിജെപിയുടെ കാടിളക്കിയുള്ള പ്രചാരണം വോട്ടായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലെ പ്രശ്നങ്ങൾ ജയത്തെ ബാധിക്കില്ല. ജോസ് കെ മാണിയുടെ വരവ് എൽഡിഎഫിന് ഗുണം ചെയ്യില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ഉൾപ്പടെ അത് കണ്ടതാണ്. രാഹുൽ ഗാന്ധിയുടെ പ്രചാരണം ഗുണം ചെയ്തുമെന്നും യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾക്ക് എൽഡിഎഫിന് മറുപടി ഇല്ലാതെ പോയെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.പെരിയ ഇരട്ട കൊലപാതകം: സി.ബി.ഐ.യെ തടയാൻ സർക്കാർ ചെലവഴിച്ചത് 90 ലക്ഷം രൂപ


പത്തനംതിട്ട: പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ.യ്ക്ക് വിട്ട കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്താൻ സംസ്ഥാന സർക്കാർ 90,92,337 രൂപ ചെലവിട്ടതായി വിവരാവകാശരേഖ. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ ഈ കൊലപാതക കേസ്​​ സി.ബി.ഐക്ക്​ വിട്ട കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ സര്‍ക്കാരിന്​ വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് വേണ്ടിയാണ് ​ 90,92,337 ലക്ഷം രൂപ ചെലവിട്ടത്.​ ​ ​വിവിധ ഘട്ടങ്ങളിൽ ഹാജരായ മൂന്ന് അഭിഭാഷകർക്കായി 88 ലക്ഷം രൂപയാണ് നൽകിയതെന്ന് തനിക്ക് കിട്ടിയ വിവരാവകാശരേഖയിൽ വ്യക്തമാണെന്ന് കെ.പി.സി.സി. നിർവാഹകസമിതിയംഗം ബാബുജി ഈശോ പത്രസമ്മേളനത്തിൽ പറഞ്ഞു.

 മനീന്ദർ സിങ് എന്ന സീനിയർ അഭിഭാഷകന് 60 ലക്ഷം നൽകി. നാലു ദിവസങ്ങളിലായി അഭിഭാഷകർ കോടതിയിൽ ഹാജരായ ഇനത്തിൽ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയ്ക്കായി 2,92,337 രൂപയും ചെലവിട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണമാണ് ഹൈക്കോടതി സിംഗിൾബെഞ്ച് സി.ബി.ഐയ്ക്ക് വിട്ടത്.

Also Read വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ വെബ്സൈറ്റില്‍: ചെന്നിത്തലയ്ക്കെതിരെ പരാതിയുമായി ബിജെപി

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. 2019 സെപ്​റ്റംബറിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. അഡ്വക്കേറ്റ്​ ജനറലി​െന്‍റ ഓഫിസില്‍നിന്ന്​ ലഭിച്ച വിവരാവകാശ രേഖയിലാണ്​ പ്രതികളായ സി.പി.എം നേതാക്കളെയും പ്രവര്‍ത്തകരെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന്​ പണം ധൂര്‍ത്തടിച്ചതിന്റെ കണക്ക്​ തെളിയുന്നതെന്ന്​ ബാബുജി പറഞ്ഞു.

അഭിഭാഷകനായ മനീന്ദര്‍സിങിന് ​ 60 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. ഇയാളെ കൂടാതെ കേസിനായി ഹാജരായ മറ്റു രണ്ടു അഭിഭാഷകന്മാരായ രജിത്ത്​കുമാറിന്​ 25 ലക്ഷവും പ്രഭാസ്​ ബജാജിനു ​ മൂന്നുലക്ഷവും പ്രതിഫലമായി നല്‍കി. ഈ ഇനത്തിലെ ആകെ ചെലവ്​ 88 ലക്ഷം ​രൂപയാണ്. വിവിധ ഘട്ടങ്ങളിലായി നാലുദിവസം അഭിഭാഷകര്‍ കോടതിയില്‍ ഹാജരായ ഇനത്തില്‍ വിമാനക്കൂലി, താമസം, ഭക്ഷണം എന്നിവക്കായി 2,92,337 രൂപയും സര്‍ക്കാര്‍ ചെലവിട്ടു. സുപ്രീംകോടതി വരെ നീണ്ട നിയമനടപടികളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ നികുതിപ്പണത്തില്‍ കോടിയിലധികം രൂപയാണ്​ പാഴാക്കിയതെന്നും ബാബുജി ഈശോ പറഞ്ഞു.

Assembly Election, Election 2021, Oommen Chandy, Congress, UDF

Published by:Aneesh Anirudhan
First published: