തിരുവനന്തപുരം: ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണമല്ല കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. മണ്ഡലം പ്രസിഡന്റുമാരുടെ ദക്ഷിണമേഖലാ സമ്മേളനം കെ.പി.സി.സിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഭരണവും പിണറായിയുടെ ഭരണവും കോണ്‍ഗ്രസിന്റെ ഭരണവും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് കേന്ദ്ര-സംസ്ഥാനങ്ങളില്‍ ഭരിച്ചപ്പോള്‍ നിരവധി വികസന ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചു. വാഗ്ദാനങ്ങള്‍ പാലിച്ചു. എന്നാല്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയും പിണറായി വിജയനും തെരഞ്ഞെടുപ്പിന് മുമ്പും അതിന് ശേഷവും പറഞ്ഞ കാര്യങ്ങള്‍ വിസ്മരിച്ചു.
Also Read: പ്രവാസി വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യാഥാര്‍ഥ്യമാകുമോ?
അഞ്ചു വര്‍ഷം കൊണ്ട് ഭരണഘടനാ സ്ഥാപനങ്ങളെ മോദി തകര്‍ത്തു. അധികാര ദുര്‍വിനിയോഗവും അനാവശ്യ ഇടപെടലും പല സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിച്ചു. പ്ലാനിംഗ് കമ്മീഷനെ ഇല്ലാതാക്കി. ജുഡീഷ്യറിയില്‍ ഇടപെടുന്നു. സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ത്തു. തെരഞ്ഞെടുപ്പു കമ്മീഷനെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു. ആര്.ബി.ഐയുടെ സ്വതന്ത്രപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഇതെല്ലാമാണ് മോദി ഭരണത്തിന്റെ ബാക്കിപത്രം. ജനം ഇതെല്ലാം മനസിലാക്കുന്നു. മോദിയുടെ തിരിച്ചുവരവിനെ ജനം ഭയക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ വിധിയിലൂടെ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ത്തു. അചാരാനുഷ്ഠാനങ്ങള്‍ നിഷ്കര്‍ഷിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25, 26 അനുസരിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അതു പിന്‍വലിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിധി യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം ശരിയാണെന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
Dont Miss: 'അത് ഒരു ആക്സിഡന്റായിരുന്നു'; ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് യോഗി
സര്‍ക്കാര്‍ നിലപാടനുസരിച്ചാണ് ഭൂരിപക്ഷ വിധി ഉണ്ടായതെന്നും ഇടതു സര്‍ക്കാര്‍ യു.ഡി.എഫ് നല്കിയ സത്യവാങ്മൂലം പിന്വലിക്കാതിരുന്നുവെങ്കില് ഭൂരിപക്ഷ വിധിയും ഇന്ദുമല്ഹോത്രയുടേതിന് സമാനമായിരുന്നേനെയെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala, Oommen Chandy, Udf