• HOME
  • »
  • NEWS
  • »
  • kerala
  • »
  • OOMMEN CHANDY OPPOSES THIRUVANCHOOR AND SUPPORTS RAMESH CHENNITHALA JS TV

തിരുവഞ്ചൂരിനെ തള്ളിയും രമേശ് ചെന്നിത്തലയെ പിന്തുണച്ചും ഉമ്മൻ‌ചാണ്ടി

ഏറെക്കാലമായി എ ഐ ഗ്രൂപ്പുകള്‍ നേരിട്ട് ഏറ്റുമുട്ടിയ സാഹചര്യമായിരുന്നു കേരളത്തിലെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നത്.

ഏറെക്കാലമായി എ ഐ ഗ്രൂപ്പുകള്‍ നേരിട്ട് ഏറ്റുമുട്ടിയ സാഹചര്യമായിരുന്നു കേരളത്തിലെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നത്.

ഏറെക്കാലമായി എ ഐ ഗ്രൂപ്പുകള്‍ നേരിട്ട് ഏറ്റുമുട്ടിയ സാഹചര്യമായിരുന്നു കേരളത്തിലെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നത്.

  • Share this:
കോട്ടയം:കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായ പ്രതികരണവുമായാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്. രമേശ് ചെന്നിത്തലയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാടുകളെ തള്ളുകയും ചെയ്തതാണ് ഉമ്മന്‍ചാണ്ടി രംഗത്തുവന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഉമ്മന്‍ചാണ്ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവര്‍ത്തിച്ചു എങ്കിലും ആദ്യമായാണ് ഇതിനെ തള്ളി ഉമ്മന്‍ചാണ്ടി രംഗത്ത് വരുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മറുപടിയാണ് രമേശ് ചെന്നിത്തല ഇന്നലെ കോട്ടയം ഡിസിസി അഭിപ്രായപ്രകടനം നടത്തിയത് എന്ന പ്രതികരണമാണ് ഉമ്മന്‍ചാണ്ടി തള്ളിക്കളഞ്ഞത്. ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ഏറെ പദവികള്‍ വഹിച്ച നേതാവാണ് രമേശ് ചെന്നിത്തല എന്ന് ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു. ഏറെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ് തന്നെയാണ് ചെന്നിത്തല. അങ്ങനെയിരിക്കെ തന്റെ മറപറ്റി രാഷ്ട്രീയം നടത്തേണ്ട സാഹചര്യം രമേശ് ചെന്നിത്തലയ്ക്ക് ഇല്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

ഇന്ന് രാവിലെ കോട്ടയം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് രമേശ് ചെന്നിത്തലക്കെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. രമേശ് ചെന്നിത്തലയുടെ ഡിസിസി ഓഫീസിലെ പ്രസംഗം പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തുന്ന നിലപാടാണ് സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടി അറിഞ്ഞുകൊണ്ടാണ് രമേശ് ചെന്നിത്തല ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് എന്ന് ഞാന്‍ കരുതുന്നില്ല എന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടിക്കൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ചരിത്രവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചിരുന്നു. തീ കെടുത്താന്‍ വന്നവര്‍ പന്തം കൊണ്ട് തീ ആളിക്കത്തിക്കുന്ന നിലപാട് സ്വീകരിക്കരുത് എന്നും തിരുവഞ്ചൂര്‍ രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തുവന്നിരുന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തള്ളിപ്പറഞ്ഞു എന്നതിനപ്പുറം രമേശ് ചെന്നിത്തല പിന്തുണയ്ക്കുന്ന നിലപാടുമായി ഉമ്മന്‍ചാണ്ടി രംഗത്തെത്തി എന്നതാണ് ഏറെ ശ്രദ്ധേയം ആയിട്ടുള്ളത്. ഇതാദ്യമായാണ് ഈ വിഷയത്തില്‍ രമേശ് ചെന്നിത്തലയെ അനുകൂലിച്ച് ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കുന്നത്. ഇന്നലെ ഉമ്മന്‍ചാണ്ടിയെ പൂര്‍ണമായും പിന്തുണച്ച് രമേശ് ചെന്നിത്തല പരസ്യനിലപാട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ട ഉമ്മന്‍ചാണ്ടി ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഒന്നും പറയാനില്ല എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മറുപടി.

ഏറെക്കാലമായി എ ഐ ഗ്രൂപ്പുകള്‍ നേരിട്ട് ഏറ്റുമുട്ടിയ സാഹചര്യമായിരുന്നു കേരളത്തിലെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നത്. ഡിസിസി അധ്യക്ഷന്‍ മാരുടെ പുനസംഘടന പൂര്‍ത്തിയായ പിന്നാലെയാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും യോജിച്ച് മുന്നേറാന്‍ തുടങ്ങിയത്. എന്നാല്‍ എ ഗ്രൂപ്പിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടി സിദ്ദീഖ് ഷാഫി പറമ്പില്‍ പി സി വിഷ്ണുനാഥ് തുടങ്ങി പ്രമുഖരായ പല നേതാക്കളും ഉമ്മന്‍ ചാണ്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ എപ്പോള്‍ ചര്‍ച്ച വേണമെന്ന കാര്യം തീരുമാനിക്കുന്നത് കെപിസിസി നേതൃത്വം ആണ് തീരുമാനിക്കുക എന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രതിസന്ധികള്‍ ഉണ്ടായ ശേഷവും സുധാകരനുമായി  ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പൂര്‍ണമായും അംഗീകരിച്ച ടി സിദ്ദിഖിന്റെ പ്രതികരണത്തോട് ഉമ്മന്‍ചാണ്ടിക്ക് മൗനം
പാലിച്ചു.
Published by:Jayashankar AV
First published:
)}