HOME » NEWS » Kerala » OOMMEN CHANDY REJECTED THE NEWS THAT HE WILL BE THE KPCC PRESIDENT

താന്‍ കെപിസിസി അധ്യക്ഷനാവും എന്ന വാര്‍ത്ത തെറ്റെന്ന് ഉമ്മന്‍ ചാണ്ടി

എല്ലാവരുടെയും സഹകരണത്തോടെ മുന്നോട്ടു പോകുമെന്നും വി ഡി സതീശന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

News18 Malayalam | news18-malayalam
Updated: May 23, 2021, 10:21 PM IST
താന്‍ കെപിസിസി അധ്യക്ഷനാവും എന്ന വാര്‍ത്ത തെറ്റെന്ന് ഉമ്മന്‍ ചാണ്ടി
Oommen Chandy
  • Share this:
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനാകുമെന്ന വാര്‍ത്ത തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാധ്യമങ്ങില്‍ വരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷസ്ഥാനം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടെയും സഹകരണത്തോടെ മുന്നോട്ടു പോകുമെന്നും വി ഡി സതീശന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Also Read-ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം: രാഷ്ട്രപതിക്ക് കത്തു നൽകി CPM

അതേസമയം പാര്‍ട്ടി ഏല്‍പിച്ച ദൗത്യം ഉത്തരവാദിത്തതോടെ ഏറ്റെടുക്കുകയാണെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയില്‍ അല്ല ഈ പദവി ഏറ്റെടുക്കുന്നതെന്നും ഒരു കൊടുങ്കാറ്റു പോലെ യു.ഡി.എഫും കോണ്‍ഗ്രസും തിരിച്ചു വരുമെന്നും വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവര്‍ത്തനമാണ് ഇന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കാലാനുസൃതമായ മാറ്റം എല്ലാ രംഗത്തും ഉണ്ടാകണം.എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് ഈ പ്രവര്‍ത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. അവരുടെ ആഗ്രഹത്തോടൊപ്പം നിന്നു ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി നിയമസഭയിലും പുറത്തും പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കുന്നു.'- സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയെ ഓഫീസിലെത്തിക്കാനിറങ്ങിയ ഭര്‍ത്താവിനെ സിഐ മര്‍ദിച്ചതായി പരാതി

'പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവര്‍ത്തനമാണ് ഇന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കാലാനുസൃതമായ മാറ്റം എല്ലാ രംഗത്തും ഉണ്ടാകണം.എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് ഈ പ്രവര്‍ത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. അവരുടെ ആഗ്രഹത്തോടൊപ്പം നിന്നു ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി നിയമസഭയിലും പുറത്തും പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കുന്നു.'- സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണില്‍ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു.ഡി.എഫിന്റെ പ്രഥമ പരിഗണന. ഞാന്‍ എന്നും പറഞ്ഞിട്ടുള്ളത് പോലെ വര്‍ഗീയതയോടു സന്ധിയില്ലാത്ത സമരം ആണ് എന്റെ രാഷ്ട്രീയം. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ത്തു തോല്‍പ്പിക്കുന്ന പോരാട്ടം ആവണം നമ്മള്‍ നടത്തേണ്ടത്. ഒരു സമുദായ സംഘടനയ്ക്കും കീഴ്‌പ്പെടാതെ നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവര്‍ത്തനമാവും നമ്മള്‍ മുന്നോട്ടു കൊണ്ടുപോവുക. ഓരോ യു ഡി എഫ് പ്രവര്‍ത്തകനും ഈ പോരാട്ടത്തിന് തയ്യാറെടുക്കണം.'- അദ്ദേഹം കുറിച്ചു.
Published by: Jayesh Krishnan
First published: May 23, 2021, 10:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories