• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗാന്ധിജിയെ ഹൃദയത്തില്‍ ആരാധിക്കുന്നു, കോണ്‍ഗ്രസുകാര്‍ അങ്ങനെ ചെയ്യില്ല; ഉമ്മന്‍ ചാണ്ടി

ഗാന്ധിജിയെ ഹൃദയത്തില്‍ ആരാധിക്കുന്നു, കോണ്‍ഗ്രസുകാര്‍ അങ്ങനെ ചെയ്യില്ല; ഉമ്മന്‍ ചാണ്ടി

ഗാന്ധിജിയെ ഹൃദയത്തില്‍ ആരാധിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു

  • Last Updated :
  • Share this:
    വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസുകാര്‍ അങ്ങനെ ചെയ്യില്ല. കോണ്‍ഗ്രസുകാര്‍ ഒരിക്കലും ഗാന്ധി ചിത്രത്തില്‍ തൊടുക പോലുമില്ല. ഗാന്ധിജിയെ ഹൃദയത്തില്‍ ആരാധിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.

    ലോകമെമ്പാടും ആരാധിക്കുന്ന വ്യക്തിത്വമാണ് ഗാന്ധിജി, അങ്ങനെയുള്ള അദ്ദേഹത്തിന്‍റെ പ്രതിമയുടെ തലവെട്ടിമാറ്റിയ പയ്യന്നൂരിലെ സംഭവം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിഷേധിക്കുക പോലും ചെയ്തിട്ടില്ല.അതുകൊണ്ട് ഒരിക്കലും ഒരു കോണ്‍ഗ്രസുകാരന്‍ ഗാന്ധിജിയുടെ ചിത്രം നശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

    'സിപിഎമ്മിന് കിളി പറന്നോയെന്ന് സംശയം'; ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് വി ഡി സതീശൻ


    കൊച്ചി: വയനാട്ടിൽ ഇന്ന് സിപിഎം പ്രതിഷേധം നടത്തുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. അവർക്ക് കിളി പറന്നോയെന്ന് സംശയം ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് മറുപടിയുമായാണ് ഇന്ന് കൽപ്പറ്റയിൽ സിപിഎം പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

    KSEB ചാർജ് വർധനവ് ഗുരുതരമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ചാർജ് വർധനവിനുള്ള സാഹചര്യം കേരളത്തിലില്ല. ഭാരം ജനങ്ങൾക്ക് മേൽ കെട്ടിവെക്കുന്നു. ഇടിവെട്ട് കൊണ്ടതുപോലെയാണ് ബിൽ വരുന്നത്. ദുരിത ഘട്ടത്തിലാണ് ജനങ്ങളെന്നും വി ഡി സതീശൻ പറഞ്ഞു. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാത്ത എം.പിയാണെന്ന് രാഹുലിനെ കുറിച്ച് ആരും പറയില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. മണ്ഡലം വ്യത്തിക്ക് നോക്കുന്ന ആളാണ് രാഹുൽ ഗാന്ധി. സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയിൽ ധവളപത്രം പുറത്തിറക്കണം. മുഖ്യമന്ത്രി പുതിയ കാറ് വാങ്ങുന്നത് ദുർ ചെലവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
    Published by:Arun krishna
    First published: