HOME » NEWS » Kerala » OOMMEN CHANDY S CAR COLLIDED WITH ANOTHER CAR IN PATHANAMTHITTA

ഉമ്മൻ ചാണ്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴിയായിരുന്നു അപകടം.

News18 Malayalam | news18-malayalam
Updated: February 19, 2021, 7:06 AM IST
ഉമ്മൻ ചാണ്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല
News18 Malayalam
  • Share this:
പത്തനംതിട്ട: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ച കാർ അടൂരിന് സമീപം അപകടത്തിൽപ്പെട്ടു. എം സി റോഡിൽ വടക്കേടത്ത് കാവിൽവെച്ച് ഉമ്മൻചാണ്ടിയുടെ കാറിൽ, എതിരേ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴിയായിരുന്നു അപകടം. സ്ത്രീ ഓടിച്ച കാർ സ്റ്റീയറിങ് ലോക്കായി എതിർവശത്തേക്ക് എത്തി ഉമ്മൻ ചാണ്ടിയുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു.

Also Read- ഉമ്മൻ ചാണ്ടിയുടെ കാലിൽ വീണ് ഉദ്യോഗാർഥികൾ; ആ കണ്ണീർ വീണെന്റെ കാല് പൊള്ളിയെന്ന് മുൻ മുഖ്യമന്ത്രി

കാലിന് ചെറിയ വേദനയുണ്ടെങ്കിലും അതുവഴിയെത്തിയ ചെങ്ങന്നൂർ നഗരസഭയുടെ കാറിൽ ഉമ്മൻചാണ്ടി കോട്ടയത്തേക്ക് പോയി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ സ്റ്റേഷനിൽ എത്തിച്ചു. അടൂർ പൊലീസ് കേസെടുത്തു.

Also Read- 'നമ്മൾ ഓരങ്ങളിലേക്കു തള്ളിമാറ്റിയ ഒരു മനുഷ്യൻ'; അന്തരിച്ച് ഐസക് കൊട്ടുകപള്ളിയെ ഓർത്ത് കേരള ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറി



Also Read- രാഹുൽ ഗാന്ധിയുടെ ഓട്ടോഗ്രാഫ് കിട്ടിയതോടെ ആനന്ദനൃത്തം; ഒടുവിൽ വിദ്യാർത്ഥിനിയെ ചേർത്തുപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് രാഹുൽ



ഉദ്യോഗാർഥികളുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമമെന്ന് ഉമ്മന്‍ ചാണ്ടി

പിന്‍വാതില്‍ നിയമനത്തിനെതിരേയും പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അവസരം നിഷേധിക്കുന്നതിനെതിരേയും നടക്കുന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത്, സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലം, വൈസ് പ്രസിഡന്റ് സ്‌നേഹ ആര്‍ വി നായര്‍ ഉള്‍പ്പെടെ 16 പേരാണ് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയിലായതെന്ന് അദ്ദേഹം പറഞ്ഞു.

Also Read- എ വിജയരാഘവന് കാര്യയിട്ട് എന്തോ കുഴപ്പമുണ്ട്; പാവപ്പെട്ട ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്നും കെ സുരേന്ദ്രൻ

വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരത്തിനു പിന്നില്‍ ദുഷ്ടമനസുകളുടെ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഈ സമരത്തിനു പിന്നില്‍ കേരളത്തിലെ യുവജനങ്ങളും കേരളീയ സമൂഹവുമാണുള്ളത്. സമരക്കാരുമായി ചര്‍ച്ചയ്ക്കുപോലം തയാറാകാത്ത സര്‍ക്കാരിന് ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.



Published by: Rajesh V
First published: February 19, 2021, 7:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories