വിവാദത്തിനില്ല; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി
News18 Malayalam
Updated: December 9, 2018, 11:25 AM IST

- News18 Malayalam
- Last Updated: December 9, 2018, 11:25 AM IST
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിലെ ജനങ്ങളെ അങ്ങനെ ആര്‍ക്കും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവള നിര്‍മ്മാണത്തിന് തുടക്കം കുറിച്ച ഉമ്മന്‍ ചാണ്ടിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. 2017ല്‍ തന്നെ ഉദ്ഘാടനം നടത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് സി.പി.എം ഭരിച്ചിരുന്ന ഒരു പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിസഹരണമാണ് കാലതാമസമുണ്ടാക്കിയത്. റണ്‍വേയുടെ പണി നൂറ് ശതമാനം പൂര്‍ത്തിയാക്കി വിമാനം ഇറക്കിയിരുന്നു. അവശേഷിച്ചത് ടെര്‍മിനലിന്റെ പണി മാത്രമായിരുന്നു. അതും 80 ശതമാനം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കിയതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Also Read കണ്ണൂര്‍ എയര്‍പോര്‍ട്ട് നാടിന് സമര്‍പ്പിച്ചു
കണ്ണൂര്‍ വിമാനത്താവള ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ.കെ ശെലജ, കടന്നപ്പള്ളി രാമചന്ദ്രന്, ഇ.പി ജയരാജന് എംപിമാരായ പി.കെ ശ്രീമതി, വ്യവസായിയായ യൂസഫലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിമാനത്താവള നിര്‍മ്മാണത്തിന് തുടക്കം കുറിച്ച ഉമ്മന്‍ ചാണ്ടിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.