നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശ്രീജേഷിന്റെ നേട്ടങ്ങളെ മാനിക്കുന്ന തലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പാരിതോഷികം നല്‍കി ആദരിക്കണം'; ഉമ്മന്‍ ചാണ്ടി

  'ശ്രീജേഷിന്റെ നേട്ടങ്ങളെ മാനിക്കുന്ന തലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പാരിതോഷികം നല്‍കി ആദരിക്കണം'; ഉമ്മന്‍ ചാണ്ടി

  മെഡല്‍ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍ക്ക് അവരവരുടെ സംസ്ഥാന വലിയ ആദരം നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ കാണണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

  ഉമ്മന്‍ ചാണ്ടി, പി ആര്‍ ശ്രീജേഷ്

  ഉമ്മന്‍ ചാണ്ടി, പി ആര്‍ ശ്രീജേഷ്

  • Share this:
   തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിന് അര്‍ഹമായി പരിതോഷികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മെഡല്‍ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍ക്ക് അവരവരുടെ സംസ്ഥാന വലിയ ആദരം നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ കാണണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

   അതേസമയം സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന്റെ നേട്ടങ്ങളെ കണ്ടില്ലെന്ന് നടക്കുമ്പോള്‍ വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കിയതിനെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. വെങ്കല മെഡല്‍ നേട്ടം സ്വന്തമാക്കിയ ശ്രീജേഷിനെ ഉചിതമായ രീതിയില്‍ അഭിനന്ദിക്കാനും പുരസ്‌കാരം പ്രഖ്യാപിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകേണ്ടിയിരുന്നെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


   ശ്രീജേഷിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ശ്രീജേഷിന് അര്‍ഹിക്കുന്ന ആദരം കിട്ടിയില്ലെന്നത് സത്യമാണെന്നും അഞ്ജു പറഞ്ഞു.

   ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ കിട്ടിയപ്പോള്‍ സര്‍ക്കാര്‍ തന്നോടും കാണിച്ചത് ഇതേ സമീപനമായിരുന്നുവെന്നും അന്ന് ഖജനാവ് കാലിയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞതെന്നും അഞ്ജു പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഈ സമീപനം മാറണമെന്ന് പറഞ്ഞ മുന്‍ താരം മെഡല്‍ നേട്ടം അഭിമാനമാണെന്ന് കേരളത്തിന് തോന്നണമെന്നും വ്യക്തമാക്കി.

   അതേസമയം ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ശ്രീജേഷിന് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ നേരിട്ടെത്തിയാണ് മലയാളികളുടെ അഭിമാനമായ ശ്രീജേഷിനെ സ്വീകരിച്ചത്.

   ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ വക ഔദ്യോഗിക സ്വീകരണം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ജന്‍മനാടായ കിഴക്കമ്പലത്തും താരത്തിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

   സര്‍ക്കാരില്‍ നിന്ന് ഇതുവരെ സമ്മാനങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും കേരള ഹോക്കി അസോസിയേഷന്‍ (അഞ്ച് ലക്ഷം), മലപ്പുറം ജില്ലാ പഞ്ചായത്ത് (ഒരു ലക്ഷം), വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ (ഒരു കോടി), കേരള സര്‍ക്കാരിന് കീഴിലുള്ള കൈത്തറി വിഭാഗത്തിന്റെ വകയായി ഷര്‍ട്ടും മുണ്ടും എന്നിങ്ങനെയാണ് ശ്രീജേഷിന് ഇതുവരെ ലഭിച്ച സമ്മാനങ്ങള്‍.
   Published by:Jayesh Krishnan
   First published:
   )}