ഇന്റർഫേസ് /വാർത്ത /Kerala / KPCC പുനഃസംഘടന തുടരാനുള്ള നീക്കത്തില്‍ അതൃപ്തി അറിയിക്കാന്‍ ഉമ്മന്‍ ചാണ്ടി; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

KPCC പുനഃസംഘടന തുടരാനുള്ള നീക്കത്തില്‍ അതൃപ്തി അറിയിക്കാന്‍ ഉമ്മന്‍ ചാണ്ടി; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

Oommen Chandy

Oommen Chandy

കേരളത്തിലെ പല മുതിർന്ന നേതാക്കളും സംഘടനാ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുതെന്ന നിർദേശമായിരുന്നു മുന്നോട്ടുവച്ചിരുന്നത്.

  • Share this:

ന്യൂഡല്‍ഹി: സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെപിസിസി, ഡിസിസി പുനഃസംഘടന നിർത്തിവെക്കണമെന്ന് എ, ഐ ഗ്രൂപ്പുകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എ.ഐ.സി.സി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിപുലമായ പുനഃസംഘടന ഒഴിവാക്കണമെന്നാണ് ആവശ്യം. നവംബർ രണ്ടിന് ചേർന്ന കെ.പി.സി.സി. നേതൃയോഗത്തിൽ നേതാക്കൾ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പല മുതിർന്ന നേതാക്കളും സംഘടനാ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുതെന്ന നിർദേശമായിരുന്നു മുന്നോട്ടുവച്ചിരുന്നത്.

എന്നാൽ ഇത് അവഗണിച്ചും പുനഃസംഘടനയുമായി മുന്നോട്ട് പോകാനുള്ള കെപിസിസി അധ്യക്ഷന്റെ നീക്കത്തെ തടയുകയാണ് ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.  ഈ ആഴ്ച അവസാനത്തോടെ രമേശ്‌ ചെന്നിത്തലയും ഹൈക്കമാന്റുമായി ചർച്ച നടത്തുമെന്നാണ് വിവരം.നിലവിൽ മെമ്പർഷിപ്പ് ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. മാർച്ച് വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിനുകൾ നടക്കുക.

കെ.പി.സി.സി. അധ്യക്ഷനെ ഉൾപ്പെടെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് എ.ഐ.സി.സി. നിർദേശിച്ചിരിക്കുന്നത്. അതിനാൽത നിലവിലെ പുനഃസംഘടന നിർത്തിവെക്കണമെന്ന ആവശ്യം ഇരുവരും ഹൈക്കമാന്റിനോട് ഉന്നയിക്കും.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read-മറ്റുള്ളവര്‍ക്കു ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നതു കുറ്റകരമല്ല; ഹൈക്കോടതി

പുനഃസംഘടന തുടരുന്നത് ധാർമികമായി ശരിയല്ലെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. കെ.പി.സി.സി. സെക്രട്ടറിമാരെ തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടക്കാൻ പോവുകയാണ് കെ.പി.സി.സി. ഇത് തടയണമെന്ന ആവശ്യവും നേതാക്കൾ ഹൈക്കമാന്റിനെ ധരിപ്പിക്കും.

Also Read-Saurabh Kirpal | രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ ജഡ്ജിയായി സൗരഭ് കൃപാല്‍

സംഘടന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുമെന്നാണ് നേതാക്കളുടെ വിമർശനം. ഉപദേശങ്ങൾ നൽകുക മാത്രമാണ് രാഷ്ട്രീയകാര്യ സമിതിയുടെ റോൾ എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന തെറ്റാണെന്നും നേതാക്കൾ ആരോപിക്കുന്നു. കാരണം പോലും ചോദിക്കാതെ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിലുളള  അതൃപ്തിയും നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും എം.എ ലത്തീഫിനെതിരായ നടപടി നേതാക്കൾ ചൂണ്ടിക്കാണിക്കും.

First published:

Tags: Congress, Kpcc, Oommen Chandy, Sonia gandhi