ഉമ്മൻചാണ്ടിയുടെ സുവർണജൂബിലി ആഘോഷം മടങ്ങിവരവിന്‍റെ വിളംബരമോ? രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച സജീവം

സുവർണജൂബിലി ആഘോഷം ഭരണമാറ്റത്തിനുള്ള ഊർജ്ജമാവണമെന്ന് ആൻറണി. ജനങ്ങൾക്ക് ഉമ്മൻചാണ്ടിയിൽ ഇനിയും പ്രതീക്ഷയന്ന് കെ.സി വേണുഗോപാൽ

News18 Malayalam | news18-malayalam
Updated: September 18, 2020, 4:39 PM IST
ഉമ്മൻചാണ്ടിയുടെ സുവർണജൂബിലി ആഘോഷം മടങ്ങിവരവിന്‍റെ വിളംബരമോ? രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച സജീവം
Oommen Chandy
  • Share this:
തിരഞ്ഞെടുപ്പ് വർഷം പടിവാതിൽക്കൽ നിൽക്കെ പ്രതിപക്ഷ നിരയിൽ ക്യാപ്റ്റനെ പോലെ തന്നെ കളം നിറയുകയാണ് ഉമ്മൻചാണ്ടിയും. ഉമ്മൻചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്റെ അൻപതാം വാർഷികം കോൺഗ്രസ് ക്യാമ്പിന് വലിയ ഊർജ്ജമായെന്നാണ് വിലയിരുത്തൽ. ഗ്രൂപ്പ് ഭേദമന്യേ ആഘോഷങ്ങളിൽ എല്ലാവരും അണിനിരന്നു. കോൺഗ്രസ് ഭരണത്തിൽ എത്തിയാൽ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിൽനിന്ന് ഉമ്മൻചാണ്ടി ഒഴിഞ്ഞു മാറുകയാണെങ്കിലും അണിയറയിൽ ചർച്ചകൾ സജീവം.

കെപിസിസി ഉമ്മൻചാണ്ടിക്ക് നൽകിയ സ്വീകരണ ചടങ്ങിൽ ഭരണ മാറ്റത്തിനുള്ള ഊർജ്ജമായാണ് എ.കെ ആൻറണി സുവർണ്ണ ജൂബിലി ആഘോഷത്തെ വിശേഷിപ്പിച്ചത്. മലയാളികൾക്ക് നാണക്കേടുണ്ടാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ചടങ്ങിൽ എ.കെ. ആന്റണി പറഞ്ഞു. ഈ സർക്കാരിനെ താഴെയിറക്കാൻ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവർത്തനത്തിൻറെ സുവർണ ജൂബിലി ഊർജം ഉപകരിക്കണം. ദിനംപ്രതി ജനസമ്മതി ഉയരുന്ന നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും ഇത് യുവനേതാക്കൾക്ക് പാഠമാകണമെന്നുമായിരുന്നു ആൻ്റണിയുടെ വാക്കുകൾ.

2004ൽ രാജിവച്ച ഉടൻ തൻറെ പിൻഗാമി ഉമ്മൻചാണ്ടി ആവണമെന്ന് എന്ന അഭിപ്രായം പറഞ്ഞിരുന്നു. ഇക്കാര്യം സോണിയാ ഗാന്ധിയോട് താൻ തന്നെ പറഞ്ഞിരുന്നുവെന്നും എ.കെ ആൻറണി ഓർത്തെടുത്തു. വിവാഹം അടക്കമുള്ള തൻറെ വ്യക്തിജീവിതത്തിലുള്ള ഉമ്മൻചാണ്ടിയുടെ പങ്കും എകെ ആൻറണിയുടെ വാക്കുകളിൽ നിറഞ്ഞു. പാർലമെൻററി രംഗത്ത് 50 ന്റെ നിറവിലുള്ള ഉമ്മൻചാണ്ടിക്ക് കെപിസിസി നൽകിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.കെ ആൻറണി.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും, ജനങ്ങൾ ഉമ്മൻചാണ്ടിയിൽ നിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി. വേണുഗോപാൽ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ വി എം സുധീരൻ എം എം ഹസ്സൻ കെ സുധാകരൻ അടക്കമുള്ളവരും ഉമ്മൻചാണ്ടിയുടെ ജനസമ്മതിയെ കുറിച്ച് ചടങ്ങിൽ വാചാലരായി.

എല്ലാ നേട്ടത്തിന്റെയും നേരവകാശികൾ ജനങ്ങളും പാർട്ടിയുമെന്ന് ആശംസകൾക്ക് നന്ദി പറഞ്ഞ് ഉമ്മൻചാണ്ടിയുടെ മറുപടി.
സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉമ്മൻചാണ്ടിയുടെ മടങ്ങിവരവിന്റെ വിളംബരമായി വിലയിരുത്തുന്നവരുണ്ട്. കൃത്യമായ ഉത്തരം ഇല്ലെങ്കിലും അടക്കം പറച്ചിലുകൾ കോൺഗ്രസ് ക്യാമ്പിൽ സജീവം.
Published by: user_49
First published: September 18, 2020, 4:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading