• HOME
 • »
 • NEWS
 • »
 • kerala
 • »
 • K-RAIL | കെറെയില്‍ വിവാദത്തിലെ സിപിഐ നിലപാട്; കാനം രാജേന്ദ്രന് തുറന്ന കത്തുമായി അന്തരിച്ച നേതാക്കളുടെ മക്കള്‍

K-RAIL | കെറെയില്‍ വിവാദത്തിലെ സിപിഐ നിലപാട്; കാനം രാജേന്ദ്രന് തുറന്ന കത്തുമായി അന്തരിച്ച നേതാക്കളുടെ മക്കള്‍

ജനകീയവികാരം അവഗണിച്ചുള്ള സിപിഎം നിലപാടിനോടൊത്ത്‌ നില്‍ക്കാന്‍ സിപിഐക്ക്‌ യാതൊരു ബാധ്യതയുമില്ല എന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നെന്നും കത്തില്‍ പറയുന്നു

 • Share this:
  കെറെയില്‍ IK-RAIL) വിഷയത്തില്‍ സിപിഐ (CPI) തുടരുന്ന നിലപാടിനെ ചോദ്യം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് (Kanam Rajendran) തുറന്ന കത്തെഴുതി അന്തരിച്ച സിപിഐ നേതാക്കളുടെ മക്കള്‍. സി. അച്യുതമേനോൻ, കെ.ദാമോദരൻ, സി.ഉണ്ണിരാജ, എം.എൻ.ഗോവിന്ദൻ നായർ, വി.വി.രാഘവൻ, പി.ടി പുന്നൂസ്, റോസമ്മ പുന്നൂസ്, കെ.ഗോവിന്ദപിള്ള, കെ.മാധവൻ, പുതുപ്പള്ളി രാഘവൻ, പി.രവീന്ദ്രൻ, പവനൻ, കാമ്പിശ്ശേരി കരുണാകരൻ, എൻ.ഇ.ബൽറാം, എസ്. ശർമ്മ, പൊഡോറ കുഞ്ഞിരാമൻ എന്നി   നേതാക്കളുടെ മക്കളാണ് ഈ കത്ത് അയച്ചിരിക്കുന്നത്.

  കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തായാലും നിലവിലെ സര്‍ക്കാര്‍ ഭരണം തുടങ്ങിയതിന്‌ ശേഷവും നിര്‍ണ്ണായകമായ പല പ്രശ്‌നങ്ങളിലും എതിര്‍പ്പ്‌ രേഖപ്പെടുത്തേണ്ട സമയത്ത്‌ അത്‌ ചെയ്യാന്‍ സിപിഐ നേതൃത്വം തയ്യാറായിരുന്നു. ലോകായുക്ത നിയമ ഭേദഗതിയുടെ കാര്യത്തില്‍ സിപിഐ ഈ അടുത്ത കാലത്ത്‌ എടുത്ത നിലപാട്‌ മേല്‍പ്പറഞ്ഞ ശരിയുടെ ഭാഗത്തുള്ള നില്‍പ്പായി ഞങ്ങള്‍ കാണുന്നുണ്ടെന്ന് നേതാക്കളുടെ മക്കള്‍ കത്തില്‍ പറയുന്നു.

  കെ റെയില്‍ പോലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂല മായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു പ്രശ്നം വരുമ്പോള്‍ വിപുലമായ യാതൊരു ചര്‍ച്ചയും കൂടാതെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു നിലപാടെടുക്കുന്നതിനോട്‌ ഞങ്ങള്‍ക്ക്‌ യോജിക്കാന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ ജനകീയവികാരം അവഗണിച്ചുള്ള സിപിഎം നിലപാടിനോടൊത്ത്‌ നില്‍ക്കാന്‍ സിപിഐക്ക്‌ യാതൊരു ബാധ്യതയുമില്ല എന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നെന്നും കത്തില്‍ പറയുന്നു.

  കത്തിന്‍റെ പൂര്‍ണ രൂപം

  ആദരണീയനായ സഖാവ്‌ കാനം രാജേന്ദ്രന്‍,
  കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക- വിദ്യാഭ്യാസ -പാരിസ്ഥിതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഒപ്പം അഭ്യൂദയകാംക്ഷികളുമാണ്‌ ഈ തുറന്ന കത്തില്‍ ഒപ്പിട്ട ഞങ്ങളില്‍ എല്ലാവരും. പാരമ്പര്യമായി ഞങ്ങളെല്ലാം കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങളില്‍ നിന്നു ളളവരും അതിലഭിമാനിക്കുന്നവരുമാണ്‌.
  ഈ കത്ത്‌ എഴുതാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്‌ അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തുടര്‍ച്ചയായി ഞങ്ങളിപ്പോഴും പ്രതീക്ഷയോടെ നോക്കിക്കാണുന്ന സിപിഐ എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ച്‌ ഞങ്ങള്‍ക്കുള്ള ആശങ്കയാണ്‌.

  കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തായാലും നിലവിലെ സര്‍ക്കാര്‍ ഭരണം തുടങ്ങിയതിന്‌ ശേഷ വും നിര്‍ണ്ണായകമായ പല പ്രശ്‌നങ്ങളിലും എതിര്‍പ്പ്‌ രേഖപ്പെടുത്തേണ്ട സമയത്ത്‌ അത്‌ ചെയ്യാന്‍ സിപിഐ നേതൃത്വം തയ്യാറായിരുന്നു. ലോകായുക്ത നിയമ ഭേദഗതിയുടെ കാര്യത്തില്‍ സിപിഐ ഈ അടുത്ത കാലത്ത്‌ എടുത്ത നിലപാട്‌ മേല്‍പ്പറഞ്ഞ ശരിയുടെ ഭാഗത്തുള്ള നില്‍പ്പായി ഞങ്ങള്‍ കാണുന്നുണ്ട്‌. ഭരണത്തിന്റെ ഭാഗമാണ്‌ എന്നതുകൊണ്ട്‌ സത്യം, നീതി, ജനനന്മ, ജനകീയ അഭിപ്രായ സമമ്പയം എന്നിവ മറന്നുകൊണ്ട്‌ ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്ന ങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ സത്യസന്ധവും ഉചിതവുമായ നിലപാട്‌ സിപിഐ എടുക്കാതിരിക്കുന്നില്ല.

  ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഊര്‍ജ്ജസ്വലമായ പൈതൃകം അത്‌ ആവശ്യപ്പെടുന്നുമുണ്ട്‌. എന്നാല്‍ കെ റെയില്‍ വിഷയം സംബന്ധിച്ച്‌ പാര്‍ട്ടിയുടെ നിലപാട്‌ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിയുന്നില്ല. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐയുടെ ഭാഗമായി തുടര്‍ന്ന എല്ലാ സഖാക്കള്‍ക്കും പൊതുകാര്യങ്ങളില്‍ ഒരുറച്ച നിലപാടുണ്ടായിരുന്നു. ഏതൊരു വിഷയവും സൂഷ്മമായി അപ്രഗധിച്ച ശേഷം മാതരം ജനകീയമായി തീരുമാനങ്ങള്‍ എടുക്കുക എന്നത്‌ പരമോന്നതമായിരുന്നു.

  അതിനുള്ള ഉത്തമോദാഹരണങ്ങളാണ്‌ 1957 ലെ മന്ത്രിസഭയില്‍ അംഗ ളായിരുന്നവരും പിളര്‍പ്പിന്‌ ശേഷം സിപിഐയുടെ കൂടെ ഉറച്ചുനിന്ന നേതാക്കളും. സി.അച്യുതമേനോന്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍, കെ.സി.ജോര്‍ജ്‌, ടി.വി. തോമസ്‌ തുടങ്ങി യവര്‍ ചില ഉദാഹരണങ്ങള്‍ മാത്രം. 1970 കളില്‍ അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത്‌ സൈലന്റ്‌ വാലി പദ്ധതിയുമായുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ പാരിസ്ഥിതിക ആഘാത വുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ നിലപാട്‌ സുവ്യക്തമായിരുന്നു. കെ.വി. സുരേന്ദ്രനാഥ്‌, സുപ്ര ഹ്മണ്യ ശര്‍മ്മ (ശര്‍മ്മാജി), സി. ഉണ്ണിരാജ തുടങ്ങിയ പാര്‍ട്ടി നേതാക്കളും ചിന്തകരും അന്ന്‌ ഈ പ്രശ്നം ഉന്നയിക്കുന്നതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു.

  മേല്‍ പരാമര്‍ശിച്ചതുപോലെ കെ റെയിലുമായി ബന്ധപ്പെട്ടുള്ളതാണ്‌ ഈ കത്ത്‌. ഇന്ന്‌ കെ റെയില്‍ പോലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂല മായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു പ്രശ്നം വരുമ്പോള്‍ വിപുലമായ യാതൊരു ചര്‍ച്ചയും കൂടാതെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു നിലപാടെടുക്കുന്നതിനോട്‌ ഞങ്ങള്‍ക്ക്‌ യോജിക്കാന്‍ കഴി യുന്നില്ല. ഇക്കാര്യത്തില്‍ ജനകീയവികാരം അവഗണിച്ചുള്ള സിപിഎം നിലപാടിനോടൊത്ത്‌ നില്‍ക്കാന്‍ സിപിഐക്ക്‌ യാതൊരു ബാധ്യതയുമില്ല എന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു.

  നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്ന കാലഘട്ടം പല വെല്ലുവിളികളും ചേര്‍ന്നതാണല്ലോ. ഇന്ന്‌ നിലനില്‍ക്കുന്ന ഭരണവ്യവസ്ഥയുടെ അവിഭാജ്യ ഭാഗം ആയിരിക്കെ തന്നെ സിപിഐയ്ക്കു നാടിന്റെ വികസനവുമായി ബന്ധപ്പെട്ടെടുക്കുന്ന തീരുമാനങ്ങളില്‍ ഏതെങ്കിലും ജനവിരുദ്ധമാ ണെങ്കില്‍ മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ, കെ റെയില്‍ വിഷയത്തിലും, അത്‌ തുറന്നുപറയുവാന്‍ കഴിയണം. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്ന ഒരു രീതി ആവശ്യമില്ലെന്ന്‌ ഞങ്ങള്‍ക്ക്‌ തോന്നുന്നു. പ്രത്യേകിച്ച്‌ ബംഗാളിന്റെ അനുഭവം നമ്മളുടെ കണ്‍മുന്നിലുള്ളപ്പോള്‍.

  ഞങ്ങളുടെ മാതാപിതാക്കളടക്കമുള്ള പതിനായിരങ്ങള്‍ അവരുടെ ജീവിതം തന്നെ കൊടുത്ത്‌ പടുത്തുയര്‍ത്തിയ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഐ ഇന്നത്തേതിലും മികച്ച രീതിയില്‍ മുന്‍പന്തിയില്‍ നില്കേണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ്‌ എന്നതില്‍ ഞങ്ങള്‍ക്ക്‌ തര്‍ക്കമില്ല. ആ ഇച്ഛാശക്തി പ്രകടിപ്പിക്കുവാനുള്ള കെൽപ്പ്‌ ഇന്നത്തെ സിപിഐ നേതൃത്വം കെ റെയില്‍ വിഷയത്തിലും കാണിക്കാന്‍ തയ്യാറാകണമെന്ന്‌ ഞങ്ങള്‍ വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു.

  കെ റെയില്‍ പദ്ധതിയോടുള്ള അനുകൂല നിലപാട്‌ തുടരുന്നതിന്‌ പകരം പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ (ഡി.പി.ആര്‍, ഇ.ഐ.എ പോലുള്ളവ) വിശദമായി വായിച്ചു പഠിക്കുവാന്‍ എല്ലാവരും തയ്യാറാകേണ്ടതല്ലെ? മനസ്സിലാക്കിയെടുത്തോളും പലവിധത്തിലും കേരളത്തിന്റെ ഭാവി താല്‍പര്യങ്ങളെ ഹനിക്കാന്‍ പോകുന്ന ഒരു പദ്ധതിയായിട്ടാണ്‌ ഞങ്ങള്‍ ഇതിനെ വിലയിരുത്തുന്നത്‌. പാര്‍ട്ടി നേതൃത്വം കെ റെയില്‍ പദ്ധതിക്ക്‌ പച്ചക്കൊടി കാണിക്കു ന്നതിന്‌ മുമ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ വിശകലനം ചെയ്ത്‌ തുറന്ന്‌ സംസാരിക്കാന്‍ കഴിവുള്ള പ്രമുഖരായ സാമ്പത്തിക-സാമൂഹിക-പരിസ്ഥിതി വിദഗ്ധരെ വിളിച്ചുകൂട്ടി സമഗ്രമായ യോഗം നടത്താന്‍ തയ്യാറാകണമെന്ന്‌ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

  മുന്ന്‌ ലക്ഷം കോടി പൊതുകടമുള്ള നമ്മുടെ സംസ്ഥാനത്തിന്‌ താങ്ങാന്‍ കഴിയുന്നതിനു മപ്പുറമുള്ള സാമ്പത്തിക ബാദ്ധ്യത വരുത്തിവെക്കുന്ന, ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന, പുനരധിവാസ പ്രശ്നവും ജീവനോപാധികള്‍ നശിപ്പിക്കുന്നതു, പാരിസ്ഥിതികമായ നാശം വരുത്തുന്നതുമായ സില്‍വര്‍ലൈന്‍ പോലുള്ള ഒരു പദ്ധതിയാണോ കേരളത്തിന്‌ ആവശ്യം എന്ന ജനങ്ങളുടെ ചോദ്യത്തിന്‌ തൃപ്തികരമായ മറുപടി നല്‍കാന്‍ നീതിയുടെ ഭാഗത്ത്‌ നിന്നും വ്യതിചലിക്കാതെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സംസ്ഥാന നേതൃത്വം തയ്യാറാവണമെന്നും ഞങ്ങള്‍ വിനയപുരസ്സരം അഭ്ൃയര്‍ത്ഥിക്കുന്നു.

  ഈ കത്തിനെ അനുകൂലിച്ച്‌ ഒപ്പുവെച്ചിട്ടുള്ളവര്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആരം ഭം തൊട്ട്‌ ദീര്‍ഘകാലം പ്രസ്ഥാനത്തെ സേവിച്ചവരുടെ മക്കളാണെന്ന്‌ പറയുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. അവര്‍ അവശേഷിപ്പിച്ചു പോയ മഹത്തായതും സ്മരണീയവുമായ പൈതൃകം നിലനിര്‍ത്തുവാനുമാണ്‌ ഈ കത്ത്‌ ഞങ്ങള്‍ കൂട്ടായി എഴുതുന്നത്‌ എന്ന്‌ കൂടി പ്രത്യേകം പരാ മര്‍ശിക്കുന്നു. ഞങ്ങളില്‍ കയ്യൂര്‍ സമര കാലത്ത്‌ കാസര്‍കോട്‌ താലൂക്ക്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്രകട്ടറിയായിരുന്ന സഖാവിന്റെ മകനും കയ്യൂര്‍ രക്തസാക്ഷി കുടുംബത്തിലെ അംഗവും തൊട്ട്‌ അനിഷേധ്യനായ കമ്മ്യൂണിസ്റ്റ്‌ നേതാവെന്ന നിലയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച വ്യക്തിയുടെ മകനും ഉള്‍പ്പെടുന്നുണ്ട്‌.

  ഞങ്ങളില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപീകരണ യോഗമായ പാറപ്പുറം സമ്മേളനത്തില്‍ പങ്കെടുത്ത സഖാക്കളുടെ മക്കളുണ്ട്‌. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക്‌ പിന്നില്‍ ആത്മാര്‍പ്പണം ചെയ്ത നേതാക്കളുടെയും ചിന്തകരുടെയും മക്കളുമുണ്ട്‌. ഇത്രയും പറഞ്ഞുകൊണ്ട്‌ നിര്‍ത്തട്ടെ. സ്നേഹാദരങ്ങളോടെ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ അംഗീകരിച്ച്‌ ഒപ്പ്‌ വെക്കുന്നു
  Published by:Arun krishna
  First published: