നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഓപ്പറേഷൻ തണ്ടർ': SI യുടെ മേശയിൽ കഞ്ചാവ്; രേഖകളില്ലാതെ സ്വർണ്ണവും പണവും

  'ഓപ്പറേഷൻ തണ്ടർ': SI യുടെ മേശയിൽ കഞ്ചാവ്; രേഖകളില്ലാതെ സ്വർണ്ണവും പണവും

  കാസർകോഡ് ബേക്കല്‍ എസ്ഐ പി.കെ വിനോദ് കുമാറിന്റെ മേശയില്‍ സൂക്ഷിച്ചിരുന്ന 125 ഗ്രാം കഞ്ചാവാണ് വിജിലൻസ് പിടിച്ചെടുത്തത്.

  വിജിലൻസ്

  വിജിലൻസ്

  • Share this:
   തിരുവനന്തപുരം : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് ക‍ഞ്ചാവ് ഉൾപ്പെടെയുള്ള സാധനങ്ങൾ. പൊലീസ് ഉദ്യോഗസ്ഥർക്ക് പാറമട മാഫിയകളുമായി ബന്ധമുണ്ടെന്നും പല കേസുകളിലും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ പരിശോധന.

   Also Read-'ഓപ്പറേഷൻ തണ്ടർ': സംസ്ഥാനത്ത് 'പൊന്മുട്ടയിടുന്ന' പൊലീസ് സ്റ്റേഷനുകൾ

   സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി 57 സ്റ്റേഷനുകളിലായിരുന്നു പരിശോധന. മിക്കയിടത്തും പരാതി ശരിവയ്ക്കുന്ന തരത്തിൽ പൊലീസിന്‍റെ ക്രിമിനൽ സ്വഭാവം വ്യക്തമാക്കുന്ന കണ്ടെത്തലുകളാണ് വിജിലൻസ് നടത്തിയത്. കണക്കിൽപ്പെടാത്ത പണവും സ്വര്‍ണ്ണവും, പൊലീസ്-ക്വാറി മാഫിയ ബന്ധത്തിന് തെളിവായി രേഖകൾ തുടങ്ങിയവയും പിടിച്ചെടുത്തു. കാസർകോഡ് ബേക്കല്‍ എസ്.ഐയുടെ മേശയിൽ നിന്ന് കഞ്ചാവാണ് പിടിച്ചെടുത്തത്. എസ്ഐ പി.കെ വിനോദ് കുമാറിന്റെ മേശയില്‍ സൂക്ഷിച്ചിരുന്ന 125 ഗ്രാം കഞ്ചാവാണ് വിജിലൻസ് പിടിച്ചെടുത്തത്.

   വിജിലന്‍സിന്റെ മറ്റ് കണ്ടെത്തലുകൾ

   രജിസ്റ്ററിൽ പതിക്കാത്ത നൂറ് കണക്കിന് പെറ്റീഷനുകൾ

   പരാതിക്കാർക്ക് രസീതുകളും FIR പതിപ്പുകളും നൽകുന്നില്ല

   പല സ്റ്റേഷനുകളിലും കാഷ് ബുക്കിലുള്ളതിനെക്കാൾ തുക കുറവ്

   പല സ്റ്റേഷനുകളിലും കേസിൽ പെടാത്ത വാഹനങ്ങൾ അനധികൃതമായി പിടിച്ചിട്ടിരിക്കുന്നു.

   കണക്കിൽപ്പെടാത്ത പണവും സ്വർണവും

   ക്വാറി-മണൽ മാഫിയകളുമായുള്ള പൊലീസ് ബന്ധം സംബന്ധിച്ച് അന്വേഷണം തുടരുമെന്നും കൂടുതൽ സ്റ്റേഷനുകളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നുമാണ് വിജിലൻസ് ഡയറക്ടർ ബി.എസ്.മുഹമ്മദ് യാസിൻ അറിയിച്ചിരിക്കുന്നത്. വിശദമായ റിപ്പോര്‍ട്ട് സർക്കാരിന് കൈമാറുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

   First published:
   )}