ഓപ്പറേഷൻ ബ്രേക്ക് ത്രൂ; കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം ഉടൻ

ജനുവരി ഒന്നിന് ആരംഭിച്ച് മാർച്ച് 31ന് അവസാനിക്കത്തക്ക രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

News18 Malayalam | news18
Updated: November 20, 2019, 11:14 PM IST
ഓപ്പറേഷൻ ബ്രേക്ക് ത്രൂ; കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം ഉടൻ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 20, 2019, 11:14 PM IST
  • Share this:
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന ടെക്നിക്കൽ കമ്മറ്റി യോഗത്തിൽ തീരുമാനമായി.

വെള്ളക്കെട്ട് ബാധിത പ്രദേശങ്ങളെ 27 വാർഡുകളായി തിരിച്ച് ഓരോ വാർഡുകളിലും ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി പരിശോധന നടത്തും.

പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വെള്ളക്കെട്ടിനുള്ള കാരണങ്ങളും പരിഹാര നിർദ്ദേശങ്ങളും കൃത്യമായി കണക്കാക്കിയുള്ള റിപ്പോർട്ടും ഉദ്യോഗസ്ഥർ തയ്യാറാക്കും.

ചെറുദ്വീപായ വളന്തകാട് വരുന്നു, ടൂറിസം മാപ്പിൽ

നഗരത്തിലെ കനാലുകളിലെ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികളും ഉടൻ ആരംഭിക്കും. ജനുവരി ഒന്നിന് ആരംഭിച്ച് മാർച്ച് 31ന് അവസാനിക്കത്തക്ക രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
First published: November 20, 2019, 11:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading