തിരുവനന്തപുരം : സോഷ്യൽ മീഡിയ വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച 12 പേർ അറസ്റ്റിൽ. കുട്ടികൾക്കെതിരായ സൈബർ ലൈംഗിക പ്രചരണങ്ങൾക്കെതിരെയുള്ള പൊലീസിന്റെ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായാണ് നടപടി. കുട്ടികളുടെ അശ്ലീല വീഡിയോകളും ദൃശ്യങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തടയാനായി പൊലീസ് നടപടികൾ കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഓപ്പറേഷൻ പി ഹണ്ട് ആരംഭിച്ചത്.ഇൻറർപോളിന്റെ സഹകരണത്തോടു കൂടിയാണ് ഇത് നടപ്പിലാക്കുന്നത്.
Also Read-രണ്ടാനച്ഛന്റെ ക്രൂരമർദനം: കുട്ടിയുടെ നില അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി
സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷനിലാണ് 12 പേർ പിടിയിലായത്. സോഷ്യൽ മീഡിയ വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങൾ തുടർച്ചയായി പങ്കുവച്ചവരാണ് അറസ്റ്റിലായിരിക്കുന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്.
ഇന്റർപോളിന്റെ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഓപ്പറേഷൻ പി-ഹണ്ടുമായി കേരള പൊലീസ് രംഗത്തെത്തുന്നത്. പൊലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ ജില്ലാ അടിസ്ഥാനത്തിൽ 84 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരുടെ പക്കൽ നിന്നു മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. നിരവധി കുട്ടികളുടെ നഗ്നചിത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.പിടിച്ചെടുത്തതിൽ മലയാളികളായ കുട്ടികളുടെ ചിത്രങ്ങളും ഉണ്ടെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala, Operation P Hunt