സംസ്ഥാന വ്യാപക റെയ്ഡ്: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച 11 പേർ പിടിയിൽ

News18 Malayalam | news18
Updated: October 13, 2019, 3:19 PM IST
സംസ്ഥാന വ്യാപക റെയ്ഡ്: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച 11 പേർ പിടിയിൽ
operation P hunt
  • News18
  • Last Updated: October 13, 2019, 3:19 PM IST
  • Share this:
തിരുവനന്തപുരം: നവമാധ്യമങ്ങൾ വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന സംഘം അറസ്റ്റിൽ. 18 വയസിൽ താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായി സൈബര്‍ഡോം ആരംഭിച്ച ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗാമയാണ് അറസ്റ്റ്. കേരളാ പൊലീസും ഇന്റർപോളും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാട്സആപ്പ്, ടെലിഗ്രാം തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിച്ചവർ പിടിയിലായത്.

Also Read-അശ്ലീലസൈറ്റുകൾ കാണുന്നവർ സൂക്ഷിക്കുക; സംസ്ഥാനത്ത് പൊലീസ് വ്യാപകമായി റെയ്ഡിനെന്ന് സൂചന

രാവിലെ എട്ട് മണി മുതൽ പത്ത് മണിവരെയായിരുന്നു എ‍ഡിജിപി മനോജ് എബ്രഹാമിന്റെ നേത‍ൃത്വത്തിൽ വിവിധയിടങ്ങളിൽ റെയ്ഡ് നടന്നത്. അറസ്റ്റിലായവരിൽ നിന്ന് ലാപ്ടോപ്പ്, മൊബൈലും ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടികൂടിയിട്ടുണ്ട്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ഈ വർഷം ആദ്യവും 12 പേർ പൊലീസ് പിടിയിലായിരുന്നു, സംസ്ഥാനമൊട്ടാകെ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

First published: October 13, 2019, 12:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading