HOME » NEWS » Kerala » OPERATION PRAVAH MOOTS PREVENTION OF KOCHI AIRPORT FROM FLOODING JK TV

'ഓപ്പറേഷന്‍ പ്രവാഹ്' ഒരുങ്ങുന്നു; കൊച്ചി വിമാനത്താവളം ഇനി വെള്ളപ്പൊക്കത്തില്‍ മുങ്ങില്ല

സിയാൽ 130 കോടി രൂപ ചെലവിട്ടാണ് വെള്ളപ്പൊക്ക നിവാരണ പദ്ധതി നടപ്പിലാക്കുന്നത്

News18 Malayalam | news18-malayalam
Updated: July 3, 2021, 2:28 PM IST
'ഓപ്പറേഷന്‍ പ്രവാഹ്' ഒരുങ്ങുന്നു; കൊച്ചി വിമാനത്താവളം ഇനി വെള്ളപ്പൊക്കത്തില്‍ മുങ്ങില്ല
News18 Malayalam
  • Share this:
കൊച്ചി:  പ്രതിവർഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന, കൊച്ചി വിമാനത്താവളത്തിന്റെ ശാപം വെള്ളകെട്ടിന്റെ പിടിയിലാകുന്നു എന്നതാണ്. തുടർച്ചയായ മഴക്കാലങ്ങളിൽ അത് ബോധ്യപ്പെട്ടതുമാണ്. ഇതിന് അവസാനമുണ്ടാക്കാൻ ചില പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. വിമാനത്താവളത്തിന്റെ പരിസരമേഖലയിൽ 26 ഇടങ്ങളിലാണ് സിയാൽ  പദ്ധതികൾ നടത്തുന്നത്. സിയാൽ 130 കോടി രൂപ ചെലവിട്ടാണ് വെള്ളപ്പൊക്ക നിവാരണ പദ്ധതി നടപ്പിലാക്കുന്നത്.

പെരിയാറിൽ നിന്ന് ചെങ്ങൽതോടിലൂടെ ഒഴുകുന്ന പ്രളയജലം വിമാനത്താവളത്തേയും പരിസരപ്രദേശങ്ങളും മുക്കാതിരിക്കാൻ പണികഴിപ്പിച്ച ഡൈവേർഷൻ കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. അഞ്ച് ഭാഗങ്ങളായി തിരിച്ചാണ് വിമാനത്താവളത്തിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഡൈവേർഷൻ കനാൽ പുനരുദ്ധരിക്കുന്നത്. ഓഗസ്റ്റിന് മുമ്പ് വെള്ളപ്പൊക്ക നിവാരണപദ്ധതി പൂർത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ജില്ലാ കളക്ടർ കൂടിയായ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പ്രത്യേക അവലോകനം നടത്തി വരികയാണ്.  ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ചെയ്യുന്ന വെള്ളപ്പൊക്ക നിവാരണ പദ്ധതികളുമായി സംയോജിപ്പിച്ച് സിയാലിന്റെ പ്രവർത്തനങ്ങൾ നടത്താനും തീരുമാനമായി. 

Also Read-ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങൾ ചോർത്തി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്

' ഓപ്പറേഷൻ പ്രവാഹ് ' എന്ന പേരിലാവും ഈ സംയോജിത വെള്ളപ്പൊക്ക പദ്ധതി നടപ്പിലാക്കുക. ഒന്നാംഘട്ടം ഈ മാസംതന്നെ പൂർത്തിയാക്കും. റൺവെയുടെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള കാനകളെ യോജിപ്പിച്ചുകൊണ്ടുള്ള പമ്പിങ് സംവിധാനവും പ്രവർത്തന സജ്ജമായിട്ടുണ്ട്.



സാധാരണമഴക്കാലത്ത് പെയ്ത്ത് വെള്ളം വിമാനത്താവള പരിസരമേഖലകളിൽ നിന്ന് ചെങ്ങൽതോടുവഴി പെരിയാറിലേയ്ക്ക് ഒഴുകുന്നവിധമാണ് ഇവിടുത്തെ ഭൗമഘടന. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഒഴുക്ക് തിരിച്ചാകുന്നു. വിമാനത്താവളം വരുന്നതിന് മുമ്പും ഇതുതന്നെയാണ് സ്ഥിതി. എന്നാൽ അതിതീവ്രമഴ പെയ്യുന്നതോടെ പെരിയാറിൽ നിന്ന് തിരിച്ചൊഴുകുന്ന വെള്ളത്തെ ഈ പ്രദേശങ്ങൾക്ക് ഉൾക്കൊള്ളാനാവില്ല. വെള്ളപ്പൊക്കമാവും ഫലം. ഇതൊഴിവാക്കാനാണ് സിയാൽ, വിമാനത്താവളത്തിന്റെ തെക്കുവശത്തുകൂടി ഡൈവേർഷൻ കനാൽ പണികഴിപ്പിച്ചത്. മുൻവർഷങ്ങളിൽ പെയ്ത അതിതീവ്രമഴയുടെ സാഹചര്യം നേരിടാൻ ഈ പുനരുദ്ധാരണ പ്രവൃത്തികൾക്ക് കഴിയും. അതിലും ശക്തമായ ജലപ്രവാഹമുണ്ടായാൽ നേരിടാനാണ് ഓപ്പറേഷൻ പ്രവാഹിന്റെ രണ്ടാം ഘട്ടം നിശ്ചയിച്ചിട്ടുള്ളത്.



ഓപ്പറേഷൻ പ്രവാഹിന്റെ രണ്ടാംഘട്ടത്തിൽ, ചെങ്ങൽതോട് തുടങ്ങുന്ന ഭാഗത്ത് റെഗുലേറ്റർ കം ബ്രിഡ്ജ് പണികഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 20.40 കോടി രൂപ ചെലവുവരും. ഓപ്പറേഷൻ പ്രവാഹ് ഒന്നാംഘട്ടം, നിശ്ചിതസമയത്ത് തന്നെ പൂർത്തിയാക്കത്തക്കവിധം പ്രവർത്തനശേഷിയുയർത്താൻ സിയാൽ എൻജിനീയറിങ് വിഭാഗത്തിന് മാനേജിങ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.

അന്താരാഷ്ട്ര വിമാനത്താവളമായി മികച്ച സൗകര്യങ്ങളൊരുക്കി രാജ്യത്തും വിദേശത്തും സിയാൽ പേരെടുത്തെങ്കിലും വെള്ളപൊക്കത്തിന്റെ പിടിയിലാകുന്നത് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. വി ജെ കുര്യൻ മാനേജിഗ് ഡയറക്ടർ ആയിരുന്നപ്പോൾ വലിയ രീതിയിൽ തന്നെ ഇടപെടൽ നടത്തി വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതികൾ നടപ്പാക്കിയിരുന്നു. അതും പൂർത്തീകരണത്തിലേക്കു എത്തുകയാണ്. ഇതെല്ലാം പുതിയ പദ്ധതികളുമായി കൂട്ടിയിണക്കും.
Published by: Jayesh Krishnan
First published: July 3, 2021, 2:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories