• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ക്രിസ്മസി'ൽ മായം കലർത്തിയാൽ പിടി വീഴും; ആദ്യദിവസം 218 സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഓപ്പറേഷൻ രുചി

'ക്രിസ്മസി'ൽ മായം കലർത്തിയാൽ പിടി വീഴും; ആദ്യദിവസം 218 സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഓപ്പറേഷൻ രുചി

ഓപ്പറേഷൻ രുചി എന്ന് പേരിട്ട പരിശോധനയുടെ ആദ്യദിവസം തന്നെ വിവിധ ജില്ലകളിലായി 218 സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ക്രിസ്മസ് വിപണിയിൽ മായം കലർത്തുന്നവരെ കണ്ടെത്താൻ പുതിയ നടപടിയുമായി ആരോഗ്യവകുപ്പ്. ക്രിസ്മസ്, ന്യൂ ഇയര്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനാണ് പുതിയ നീക്കം.

    ഓപ്പറേഷൻ രുചി എന്ന് പേരിട്ട പരിശോധനയുടെ ആദ്യദിവസം തന്നെ വിവിധ ജില്ലകളിലായി 218 സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തു. ആദ്യദിവസം പരിശോധന നടത്തിയ 333 സ്ഥാപനങ്ങളിൽ 218ലും ഗുണനിലവാര പ്രശ്നങ്ങൾ കണ്ടെത്തി എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

    ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി എല്ലാ ജില്ലകളിലെയും ബേക്കറികള്‍, കേക്ക്, വൈന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍, ബോര്‍മാസ്, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ചുളള ചെറുകിട ഉല്‍പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌പെഷല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തി വരുന്നു. ക്രിസ്മസ്, പുതുവല്‍സര വിപണിയില്‍ ലഭ്യമാകുന്ന കേക്കുകള്‍ മറ്റ് ബേക്കറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ടോള്‍ഫ്രീ നമ്പരായ 18004251125 എന്ന നമ്പരില്‍ അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

    പൗരത്വ ഭേദഗതി നിയമത്തിനെ ചൊല്ലി താനൂർ നഗരസഭയിലും സംഘർഷം

    ഓപ്പറേഷൻ രുചിയുടെ ഭാഗമായി പരിശോധന നടത്തിയ സ്ഥാപനങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ. തിരുവനന്തപുരം - 29, കൊല്ലം - 25, പത്തനംതിട്ട -17, ആലപ്പുഴ - 21, കോട്ടയം - 22,  ഇടുക്കി - 22, എറണാകുളം - 29, തൃശൂർ - 28, പാലക്കാട് - 18, മലപ്പുറം - 32, കോഴിക്കോട് -31, കണ്ണൂർ - 31, വയനാട് - 15, കാസർഗോഡ് - 13.
    Published by:Joys Joy
    First published: