ഓപ്പറേഷൻ സാഗർറാണി: ലോക്ക് ഡൗൺ കാലത്തും മത്സ്യത്തിൽ മായം; കണ്ടു പിടിക്കാൻ വ്യാപക റെയ്ഡ്

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നിർദ്ദേശത്തെ തുടർന്നാണ് ഓപ്പറേഷൻ സാഗർറാണി വീണ്ടും ശക്തിപ്പെടുത്തിയത്

News18 Malayalam | news18-malayalam
Updated: April 5, 2020, 12:40 PM IST
ഓപ്പറേഷൻ സാഗർറാണി: ലോക്ക് ഡൗൺ കാലത്തും മത്സ്യത്തിൽ മായം; കണ്ടു പിടിക്കാൻ വ്യാപക റെയ്ഡ്
operation sagar rani
  • Share this:
തിരുവനന്തപുരം: ലോക്ക് ഡൗൺ ആയതോടെ മത്സ്യത്തിൽ മായം ചേർത്ത് വിൽക്കുന്നതായ പരാതി വ്യാപകമായി ഉയർന്നിരുന്നു. ഇതോടെയാണ് റെയ്ഡ് വീണ്ടും ശക്തമാക്കിയത്.

മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്നത് തടയാൻ വേണ്ടിയാണ് രണ്ട് വർഷം മുൻപ് ഭക്ഷ്യസുരക്ഷാ ഓപ്പറേഷന്‍ സാഗര്‍റാണി തുടങ്ങിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നിർദ്ദേശത്തെ തുടർന്നാണ് വീണ്ടും ഓപ്പറേഷൻ സാഗർറാണി ശക്തിപ്പെടുത്തിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ സംസ്ഥാനത്ത് ആകെ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്താകെ 165 കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും പഴകിയ മത്സ്യം വിൽപന നടത്തിയതിന് നോട്ടീസ് നല്‍കുകയും ചെയ്തു.

You may also like:288 ദിവസത്തെ നിരാഹാരത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ ഹെലിൻ ബോലെക് ആരാണ്? [NEWS]ഇത് കേരളത്തിന്റെ മറുപടി; കർണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം [NEWS]COVID 19| ദുബായും ലോക്ക്ഡൗണിലേക്ക്: മെട്രോ, ട്രാം സർവീസുകൾ നിർത്തി; 24 മണിക്കൂറും അണുനശീകരണം [NEWS]
കൊല്ലം 9, പത്തനംതിട്ട 1, ആലപ്പുഴ 2, എറണാകുളം 2 എന്നിങ്ങനെയാണ് നോട്ടീസ് നല്‍കിയത്. കൊല്ലം, കോഴിക്കോട് ജില്ലയിലാണ് കൂടുതൽ പരിശോധന നടത്തിയത്. കൊല്ലത്ത് 26 കേന്ദ്രങ്ങളിലും, കോഴിക്കോട് 24 കേന്ദ്രങ്ങളിലും പരിശോധന നടത്തി നോട്ടീസ് നൽകി. മറ്റ് ജില്ലകളിലെ കണക്ക് ഇപ്രകാരമാണ് തിരുവനന്തപുരം 12, പത്തനംതിട്ട 14, ആലപ്പുഴ 10, കോട്ടയം 13, ഇടുക്കി 4, എറണാകുളം 11, തൃശൂര്‍ 12, പാലക്കാട് 15, മലപ്പുറം 12, വയനാട് 5, കണ്ണൂര്‍ 7 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തിയത്.

2018ല്‍ ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണി മൂന്ന് ഘട്ടങ്ങളായാണ് നടപ്പിലാക്കിയത്. മത്സ്യബന്ധന തൊഴിലാളികള്‍, ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ബോധവത്കരണം നടത്തുകയാണ് ആദ്യഘട്ടത്തില്‍ ചെയ്തത്. റസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ എന്നിവരുടെ സഹായത്താല്‍ മത്സ്യ ഉപഭോതാക്കള്‍ക്കും ഇത് സംബന്ധിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. മത്സ്യബന്ധന വിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ച് മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ കെമിക്കല്‍, മൈക്രോബയോളജി പരിശോധനകളിലൂടെ വിവരശേഖരണം നടത്തുകയാണ് രണ്ടാം ഘട്ടത്തില്‍ ചെയ്തത്. ഇതില്‍ കണ്ടെത്തിയ ഗുരുതരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കര്‍ശനമായ പരിശോധന നടത്തുകയായിരുന്നു മൂന്നാം ഘട്ടത്തില്‍ ചെയ്തത്.
First published: April 5, 2020, 12:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading