സംസ്ഥാനത്ത് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 27 ക്വാറികളില്‍ ക്രമക്കേട് കണ്ടെത്തി. പാസില്ലാത്ത 133 വാഹനങ്ങളും അമിതഭാരം കയറ്റിയ 157 വാഹനങ്ങളും വിജിലന്‍സ് പിടികൂടി. 11 ലക്ഷത്തോളം രൂപ പിഴയും ഈടാക്കി. ഓപ്പറേഷന് സ്റ്റോണ്‍ വാള് എന്ന പേരില്‍ ക്വാറികളില്‍ 67 സ്ക്വാഡുകളായിട്ടായിരുന്നു വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.
14 ജില്ലകളിലും വിജിലന്‍സ് എസ് പിമാരുടെ നേത്യത്വത്തില്‍ 6 മണിയ്ക്ക് പരിശോധന ആരംഭിച്ചു. മൂന്നൂറിലധികം വാഹനങ്ങളാണ് പരിശോധനയക്ക് വിധേയമാക്കിയത്. ഇതില്‍ പകുതിയിലധികം വാഹനങ്ങളും നിയമലംഘനം നടത്തിയവയാണ്. ക്വാറികളില്‍ നിന്നും ക്രഷറുകളില്‍ നിന്നും ലോഡ് കൊണ്ടു പോകുന്നതിന് ജിയോളജി വകുപ്പിന്റെ പാസ് വാങ്ങേണ്ടതാണ്. എന്നാല്‍ 133 വാഹനങ്ങളില്‍ പാസ് ഉണ്ടായിരുന്നില്ല.
157 വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ സാധനങ്ങള്‍ കയറ്റുകയും ചെയ്തു. വാഹനങ്ങളുടെ വശങ്ങളില് പലകയും മറ്റും ഉപയോഗിച്ച് ഘടിപ്പിച്ച് വലിപ്പക്കൂടുതലുള്ള ബോഡികളാക്കി മാറ്റിയായിരുന്നു കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്നത്. ക്വാറികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന വരും ദിവസങ്ങളിലും തുടരും.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.