• HOME
  • »
  • NEWS
  • »
  • kerala
  • »
  • OPERATION THUNDER VIGILANCE CONDUCTS RAID IN POLICE STATIONS IN KERALA

'ഓപ്പറേഷൻ തണ്ടർ': സംസ്ഥാനത്ത് 'പൊന്മുട്ടയിടുന്ന' പൊലീസ് സ്റ്റേഷനുകൾ

കൊല്ലം കരുനാഗപ്പള്ളിയിലും ആലുവയിലുമടക്കം വിജിലന്‍സ് കണ്ടെത്തിയത് പൊലീസ് - മാഫിയ ബന്ധത്തിന്റെ കൃത്യമായ തെളിവുകള്‍. വിജിലന്‍സ് ഡയറക്ടര്‍ മുഹമ്മദ് യാസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

വിജിലൻസ്

വിജിലൻസ്

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസിന്റെ ക്രമിനല്‍ സ്വഭാവത്തിന് കൂടുതല്‍ തെളിവുകള്‍.പോലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിൽ പൊലീസ്-ക്വാറി മാഫിയ ബന്ധത്തിന് കൂടുതല്‍ തെളിവുകളും വിജിലന്‍സിന് ലഭിച്ചു.

    ആറു വര്‍ഷമായി മണല്‍കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസ് സ്‌റ്റേഷനുകള്‍. അനധികൃതമായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍, കണക്കിൽപ്പെടാത്ത പണവും സ്വര്‍ണ്ണവും- സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളുടെ ക്രമിനല്‍ സ്വഭാവം വ്യക്തമാക്കുന്ന കണ്ടെത്തലുകളാണ് വിജിലന്‍സ് നടത്തിയത്. 57 പോലീസ് സ്‌റ്റേഷനുകളിലായിരുന്നു മിന്നൽ പരിശോധന.

    ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിച്ചു: എട്ടു പേർ റിമാൻഡിൽ

    കാസര്‍കോഡ് കുമ്പള സ്റ്റേഷന്‍ പരിധിയിലെ കടവില്‍ മണല്‍ വാരുന്നത് കോടതി നിരോധിച്ചിട്ടും പൊലീസിന്‍റെ സുരക്ഷയില്‍ ഇപ്പോഴും തുടരുന്നു. ബേക്കല്‍ പൊലീസ്‌ സ്റ്റേഷനില്‍ അനധികൃതമായി 100ല്‍ അധികം വാഹനങ്ങള്‍ പിടിച്ചിട്ടിരിക്കുന്നു. കണക്കില്‍പെടാത്ത സ്വര്‍ണ്ണവും പണവും സ്റ്റേഷനില്‍ സൂക്ഷിക്കുന്നു. കൊല്ലം കരുനാഗപ്പള്ളിയിലും ആലുവയിലുമടക്കം വിജിലന്‍സ് കണ്ടെത്തിയത് പൊലീസ് - മാഫിയ ബന്ധത്തിന്റെ കൃത്യമായ തെളിവുകള്‍. വിജിലന്‍സ് ഡയറക്ടര്‍ മുഹമ്മദ് യാസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
    First published:
    )}