നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പല പൊലീസ് സ്റ്റേഷനുകളിലും കണക്കിൽപ്പെടാത്ത സ്വർണവും പണവും; വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു

  പല പൊലീസ് സ്റ്റേഷനുകളിലും കണക്കിൽപ്പെടാത്ത സ്വർണവും പണവും; വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു

  നാല്‍പ്പതോളം പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാർ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീഴ്ച സംഭവിച്ചതായി വിജിലൻസ് റിപ്പോർട്ട്

  വിജിലൻസ്

  വിജിലൻസ്

  • News18
  • Last Updated :
  • Share this:
   സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധന സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് വിജിലൻസ് ആഭ്യന്തരവകുപ്പ് സമർപ്പിച്ചു. 40ഓളം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. ഓപ്പറേഷന്‍ തണ്ടര്‍ എന്നപേരില്‍ സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിൽ ആയിരുന്നു പരിശോധന.

   ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ. നാല്‍പ്പതോളം പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാർ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീഴ്ച വന്നതായി വിജിലന്‍സ് ഡയറക്ടര്‍ മുഹമ്മദ് യാസിന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്റ്റേഷനുകളില്‍ അനധികൃതമായി സൂക്ഷിച്ച വാഹനങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. അതില്‍ പൊലീസുകാരുടെ ചില വാഹനങ്ങള്‍ ഉള്‍പ്പെട്ടതായി വ്യക്തമായതിനാല്‍ അവ വിട്ടു നല്‍കും. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു കൈമാറുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.

   സ്റ്റേഷനുകളില്‍ കണക്കില്‍പ്പെടാത്ത തുക സൂക്ഷിച്ചിരുന്നതു റെയ്ഡിൽ കണ്ടെത്തിയിരുന്നു. ചില സ്റ്റേഷനുകളില്‍ മണല്‍ ക്വാറി സംബന്ധമായ കേസുകള്‍ 2012ന് ശേഷം റജിസ്റ്റര്‍ ചെയ്തിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളി സ്റ്റേഷനില്‍ 80,000 രൂപയും കോഴിക്കോട് പയ്യോളി സ്റ്റേഷനില്‍ 57,740 രൂപയും ക്യാഷ് ബുക്കില്‍ രേഖപ്പെടുത്തിയതിനേക്കാല്‍ കുറവുള്ളതായി കണ്ടെത്തി. പല സ്റ്റേഷനുകളില്‍നിന്നും കണക്കില്‍പ്പെടാത്ത സ്വര്‍ണവും കണ്ടെത്തിയിരുന്നു.

   First published:
   )}