• HOME
  • »
  • NEWS
  • »
  • kerala
  • »
  • OPERATIONAL BAN ON COMMON SERVICE CENTERS IN KERALA 1 RV TV

പൊതു സേവാ കേന്ദ്രങ്ങൾക്ക് അപ്രഖ്യാപിത പ്രവർത്തന വിലക്ക്; അക്ഷയാ സെന്റർ നടത്തിപ്പുക്കാരുടെ സമ്മർദത്തെ തുടർന്നെന്ന് ആരോപണം

അക്ഷയാ സെൻ്റർ നടത്തിപ്പുക്കാരുടെ സമ്മർദത്തിന് വഴങ്ങി ചില ഉദ്യോഗസ്ഥർ സംസ്ഥാനത്തെ പൊതു സേവാ കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി നിഷേധിക്കുന്നതായാണ് പരാതി ഉയരുന്നത്

News18 Malayalam

News18 Malayalam

  • Share this:
കേരളത്തിലെ അക്ഷയാ സെൻ്ററുകൾ പോലെ കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോമൺ സർവ്വീസ് സെൻ്ററുകൾ അഥവാ പൊതു സേവാ കേന്ദ്രങ്ങൾ. വിവിധ പരീക്ഷകൾ എഴുതി പാസായ അർഹരായവർക്ക് കേന്ദ്ര ഐ.ടി. മന്ത്രാലയമാണ് രാജ്യത്ത് സി.എസ്.സികൾക്കുള്ള പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. കേരളത്തിൽ ഇതിനകം തന്നെ നൂറ് കണക്കിന് സി.എസ്.സികളാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര ഗവൺമെൻ്റുമായി ബന്ധപ്പെട്ട ഓൺലൈന സേവനകൾ പൊതുജനങ്ങൾ ലഭിക്കുന്നത് ഇത്തരം പൊതു സേവാ കേന്ദ്രങ്ങൾ വഴിയാണ്. എന്നാൽ അക്ഷയാ സെൻ്റർ നടത്തിപ്പുക്കാരുടെ സമ്മർദ്ധത്തിന് വഴങ്ങി ചില ഉദ്യോഗസ്ഥർ സംസ്ഥാനത്തെ പൊതു സേവാ കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി നിഷേധിക്കുന്നതായി സി.എസ്.സി ആലപ്പുഴ ഘടകം കോപറേറ്റീവ് ഭാരവാഹികളായ വിനയരാജ് വി.പിയും, സെക്രട്ടറി ഷിജു.കെ.എം ഉം ആരോപിച്ചു

കോവിഡ് വാക്സിനേഷന് പൊതുജനങ്ങൾക്ക് ബുക്കിന് ആശ്രയിക്കാവുന്ന അംഗീകൃത സ്ഥാപനമാണ് സി.എസ്.സികൾ. പൊലീസിൻ്റെ കേരള സർക്കാരിന്റെ ഇ ഡിസ്ട്രിക്ട് , റേഷൻ കാർഡ് സർവിസ് മാത്രമാണ് അക്ഷയ സെന്ററുകൾക്ക് ഒഫീഷ്യൽ ആയി ലോഗിൻ ഉള്ളത്.മറ്റ് എല്ലാ മേജർ സർവീസുകളും ചെയ്യാൻ അക്ഷയ സെന്ററുകൾ ആശ്രയിക്കുന്നത് ഡിജിറ്റൽ സേവാ പോർട്ടൽ ലോഗിൻ ആണ്. ഇതുവഴിയാണ് പാസ്പോർട്ട്, പാൻകാർഡ്, റയിൽവേ ടിക്കറ്റ്‌ ബുക്കിംഗ്, ഫാസ്റ്റാഗ്, ടെലിലോ, ടെലി മെഡിസിൻ, കോവിഡ് വാക്സിൻ രജിസ്ട്രേഷന് തുടങ്ങിയവ ചെയ്യുന്നത്.



Also Read- Rain Alert | അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും നൽകിയിരിക്കുന്ന ഇന്റർനെറ്റ് കണക്ട് വിറ്റിയുടെ മൈൻറെൻസ് പോലും ഡിജിറ്റൽ സേവാ സെന്ററുകൾ നടത്തുന്ന രാജ്യത്തെ തിരഞ്ഞെടുത്ത വി.എൽ.ഇ കളാണ് ചെയ്യുന്നത്.

നിലവിൽ രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ബി.സി കളും സി.എസ്.സി -വി.എൽ.ഇ കളാണ്. നിലവിൽ ബാങ്കുകൾക്ക് നിയന്ത്രിത ദിവസങ്ങളിളാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ തുക കൈമാറുവാൻ പലരും ആശ്രയിച്ചിരുന്നത് സി.എസ്.സി കളെയാണ്. കൊവിഡ് കാലത്ത് പൊതുജനങ്ങൾ ഏറെ പ്രയോജനപ്രദമായ സ്ഥാപനമാണ് രാജ്യത്തെ സി.എസ്.സികൾ

എന്നാൽ കേരളത്തിൽ അക്ഷയ സെൻ്ററുകൾക്ക് പ്രവർത്തിക്കുവാൻ അനുമതി നൽകിയതിനൊപ്പം പൊതു സേവാ കേന്ദ്രങ്ങളും പ്രവർത്തനം ആരംഭിച്ചെങ്കിലും ഇത്തരം സ്ഥാപനങ്ങളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബലമായി അടപ്പിക്കുന്നതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.

Also Read- സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്; 156 മരണം; ടിപിആർ 14.09

നിലവിൽ ഒരോ പഞ്ചായത്ത് പരിധിയിൽ അഞ്ച് അക്ഷ സെൻ്ററുകൾക്ക് മാത്രമാണ് ഉള്ളത്. എന്നാൽ അർഹരായ അപേക്ഷകർക്ക് സി.എസ്.സി പ്രവർത്തിക്കുവാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗ്രാമ പ്രദേശങ്ങളിലെ സാധാരണ ജനവിഭാഗങ്ങൾ ഏറെയും ആശ്രയിക്കുന്നത് സി.എസ്.സി കളെയാണ്. എന്നാൽ അക്ഷയ സെൻ്റർ നടത്തിപ്പുക്കാരുടെ സമ്മർദ്ധത്തിന് വഴങ്ങിയാണ് ചില ഉദ്യോഗസ്ഥർ സംസ്ഥാനത്ത് സി.എസ്.സികൾക്ക് പ്രവർത്തനാനുമതി നിഷേധിക്കുന്നതെന്ന് സി.എസ്.സി കോപറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ ആരോപിക്കുന്നു
Published by:Rajesh V
First published:
)}