Plus one Improvement Exam | പ്ലസ് വൺ പരീക്ഷയെഴുതിയവർക്ക് ഇംപ്രൂവ്മെന്റിന് അവസരം: ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ്
Plus one Improvement Exam | പ്ലസ് വൺ പരീക്ഷയെഴുതിയവർക്ക് ഇംപ്രൂവ്മെന്റിന് അവസരം: ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ്
കോവിഡിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളില്‍ നേരിട്ട് ഹാജരായി പഠനം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇംപ്രൂവ്മെന്റ് പരീക്ഷക്ക് അവസരമൊരുക്കുന്നത്.
തിരുവനന്തപുരം ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് ഈ വര്‍ഷത്തെ പ്ലസ് വണ്‍(Plus one) പരീക്ഷകള്‍ വിദ്യാഭ്യാസവകുപ്പ്(Education department) പൂര്‍ത്തിയാക്കിയിരുന്നത്. സംസ്ഥാനത്തെ കോവിഡ് (Covid 19) വ്യാപനം ചൂണ്ടിക്കാട്ടി ഒരു ഘട്ടത്തില്‍ സുപ്രീംകോടതി റദ്ദാക്കിയ പരീക്ഷയാണ് പിന്നീട് കോടതിയുടെ അനുമതിയോടെ വിദ്യാഭ്യാസവകുപ്പ് നടത്തിയത്.
പ്ലസ് വണ്‍ പരീക്ഷാ ഫലം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്ലസ് വണ്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇംപ്രൂവ്മെന്റിനു അവസരം ഉണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നത്.
ഇതിനെതിരെ വ്യാപക പ്രതിഷേധം അധ്യാപക സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഗത്തുനിന്നുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കെ എസ് ടി എ, കെ പി എസ് ടി എ അടക്കമുള്ള അധ്യാപക സംഘടനകള്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും പരാതിയുമായി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇംപ്രൂവ്മെന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇത് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് സൂചന. കോവിഡിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ നേരിട്ട് ഹാജരായി ആവശ്യമായ പഠനം നടത്താന്‍ കഴിഞ്ഞിരുന്നില്ല.
കുറഞ്ഞ സമയത്തിനുള്ളില്‍ വേണ്ടത്ര പഠനം വിദ്യാര്‍ത്ഥികള്‍ക്ക് നടത്താനും ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് ഇറക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
നിരവധി വിദ്യാര്‍ഥികള്‍ ഫോണിലൂടെയും നേരിട്ടും പരാതികള്‍ നല്കിയിയെന്നും പൊതു ആവശ്യം പരിഗണിച്ച് കൂടിയാണ് ഉത്തരവിറക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.