HOME » NEWS » Kerala » OPPOSING THE COMPUTER IS AN OLD STORY CPM CONDUCT ONLINE STATE COMMITTEE MEETING AA TV

CPM Online കമ്പ്യൂട്ടറിനെ എതിർത്തത് പഴയ കഥ; കോവിഡ് കാലത്ത് ഓൺലൈനായി സംസ്ഥാന സമിതി യോഗം ചേർന്ന് സി.പി.എം

കോവി‍ഡ് കാലം കഴിയുംവരെ ഓൺലൈനായിത്തനെ സംസ്ഥാന സമിതി ചേരാനാണ് ആലോചന. ‌

News18 Malayalam | news18-malayalam
Updated: June 12, 2020, 4:51 PM IST
CPM Online കമ്പ്യൂട്ടറിനെ എതിർത്തത് പഴയ കഥ; കോവിഡ് കാലത്ത് ഓൺലൈനായി സംസ്ഥാന സമിതി യോഗം ചേർന്ന് സി.പി.എം
സി.പി.എം സംസ്ഥാ സമിതി യോഗം
  • Share this:
തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിസന്ധി അതിജീവിക്കാൻ സാങ്കേതിക വിദ്യയുടെ സാധ്യത തേടി സി.പി.എം. കമ്പ്യൂട്ടറിന്റെ വരവിനെപ്പോലും ആശങ്കയോടെ കണ്ട പഴയകാല നയത്തിൽ നിന്നുളള വ്യതിയാനം നേതൃതലത്തിലാണ്പാർട്ടി ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. ഇന്ന് സംസ്ഥാന സമിതി യോഗം ചേർന്നത് ഓൺലൈനായാണ്.  പോളിറ്റ് ബ്യൂറോ ഓൺലൈനായി ചേർന്നതിനെ സംസ്ഥാന ഘടകവും പിന്തുടരുകയായിരുന്നു.
TRENDING:പി.കെ. കുഞ്ഞനന്തന് അന്ത്യാഞ്ജലി അർപ്പിച്ച് സിപിഎം നേതാക്കൾ[NEWS]UAE Visa | യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് വിസാ കാലാവധി തടസമാകില്ല [NEWS]‍‍മേക്കപ്പ് ഇഷ്‌ടമല്ല എന്ന അഭിപ്രായം വ്യക്തി ജീവിതത്തിന്റെ ഭാഗം മാത്രം; മേക്കപ്പ് വിവാദങ്ങളോട് നിമിഷ സജയൻ [NEWS]

നേരത്തേ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ ചില അംഗങ്ങൾ ഓൺലൈനായി പങ്കെടുത്തത് മാറ്റി നിർത്തിയാൽ കേരളത്തിലെ സി.പി.എമ്മിൽ ഇത് പുതിയ തുടക്കമാണ്.

ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ കാര്യമായ ചർച്ചകൾ നടന്നില്ല.  പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പി ബി തീരുമാനങ്ങൾ  റിപ്പോർട്ട് ചെയ്തു. കോവിഡ് രോഗവ്യാപന സാധ്യതയും പ്രതിരോധ രീതിയും മുഖ്യമന്ത്രി വിശദീകരിച്ചു. കോവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പാർട്ടി മതിപ്പറിയിച്ചു. പ്രാദേശികതലത്തിൽ ക്വറന്റീൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകർക്ക്നിർദേശം നൽകാനും തീരുമാനിച്ചു.

ആദ്യ ദിവസത്തെ പോരായ്മകൾ പരിഹരിച്ച്  കോവി‍ഡ് കാലം കഴിയുംവരെ  ഓൺലൈനായിത്തനെ സംസ്ഥാന സമിതി ചേരാനാണ് ആലോചന. ‌ പാർട്ടി പരിപാടികൾക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിനുമെല്ലാം ഡിജിറ്റൽ സങ്കേതങ്ങളെ കൂടുതൽ ആശ്രയിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം അതിരപ്പിള്ളി വിവാദം സംസ്ഥാന സമിതി ചർച്ച ചെയ്തില്ല.

സംസ്ഥാനത്തു നിന്നുള്ള പി.ബി അംഗങ്ങളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷണൻ, എസ്.രാമചന്ദ്രൻപിള്ള, എം.എ.ബേബി എന്നിവർക്കൊപ്പം സെക്രട്ടേറിയറ്റ് അംഗങ്ങളും എകെജി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംസ്ഥാന സമിതി അംഗങ്ങളും എകെജി സെന്ററിലെത്തി. മറ്റ് അംഗങ്ങൾക്ക് അതത് ജില്ലാ കമ്മിറ്റി ഓഫീസുകളിലാണ് കമ്മിറ്റിയിൽ പങ്കെടുക്കാൻ സൗകര്യം ഏർപ്പെടുത്തിയത്.

പുതിയ അനുഭവമെന്ന് ഇ.പി.ജയരാജൻ

ഓൺലൈൻ കമ്മിറ്റി പുതിയ അനുഭവമെന്നായിരുന്നു സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ പ്രതികരണം. "കാലത്തിനൊത്ത മാറ്റം അനിവാര്യമാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കൂടുതൽ‌ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നു. പുതിയ ലോകത്ത് ഒന്നും അത്ര വലിയ രഹസ്യമൊന്നുമല്ല. അതുകൊണ്ടുതന്നെ ചർച്ചകൾ ചോരുമെന്ന ആശങ്കയില്ല"- ജയരാജൻ പറഞ്ഞു.
First published: June 12, 2020, 4:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories