തിരുവനന്തപുരം : മതിലില്‍ വനിതകളെ പങ്കെടുപ്പിക്കാൻ ഭീഷണിയും ബലപ്രയോഗവും തുടരുകയാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുടുംബശ്രീ, ആശാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാണ് മതിലില്‍ പങ്കെടുപ്പിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആരോപണം.
വനിതാ മതിലിന്റെ പേരില്‍ കേരളം കണ്ട ഏറ്റവും വലിയ അധികാര ദുര്‍വിനിയോഗമാണ് നടക്കുന്നതെന്നും വനിതാ മതിലിന്റെ നടത്തിപ്പ് തന്നെ കോടതിയലക്ഷ്യമാണെന്നും ചെന്നിത്തല ആരോപിക്കുന്നു.
Also Read-വനിതാമതിൽ ഇന്ന്: ശൈലജ ആദ്യ കണ്ണി, ബൃന്ദ കാരാട്ട് അവസാന കണ്ണി
വനിതാ മതിലിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് മിക്ക സ്കൂളുകള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി നല്‍കുന്നതും ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ നിര്‍ബന്ധപൂര്‍വ്വം മതിലില്‍ പങ്കെടുപ്പിക്കുന്ന തുറന്നുകാട്ടാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളോ പണമോ ചിലവഴിക്കുന്നില്ലെന്ന് കോടതിയില്‍ സത്യവാങ്ങ്മൂലം നല്കിയ സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്ന് സര്‍ക്കാരിനെ വെട്ടിലാക്കാനാണ് നീക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala, Kerala news, Opposition protest, Ramesh chennithala, Women wall, Women wall controversy, Women wall kerala