നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം നഗരസഭയിൽ എൽഇഡി ലൈറ്റുകൾ വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം

  തിരുവനന്തപുരം നഗരസഭയിൽ എൽഇഡി ലൈറ്റുകൾ വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം

  5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടിന് ഇ-ടെൻഡർ വിളിക്കണമെന്ന  ചട്ടം മറികടന്നാണ് എൽഇഡി ലൈറ്റുകൾ വാങ്ങിയതെന്നാണ് ആരോപണം. ആരോപണം അടിസ്ഥാനരഹിതമാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ പ്രതികരിച്ചു.

  • Share this:
  തെരുവുകളിൽ  സ്ഥാപിക്കുന്നതിന് 2021- 22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി എൽഇഡി ലൈറ്റുകൾ വാങ്ങുന്നതിന് നഗരസഭ തീരുമാനമെടുത്തിരുന്നു.  ഇതിന്റെ ഭാഗമായി  18,000 എൽഇഡി ലൈറ്റുകൾ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്നും 2,450 രൂപ നിരക്കിൽ വാങ്ങാനുള്ള കരാറിലാണ് നഗരസഭ ഏർപ്പെട്ടത്. അഞ്ചു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് ഇ ടെൻഡർ വേണമെന്നിരിക്കെ ഇത് മറികടന്ന് ഫോണിലൂടെ കരാർ നൽകുകയായിരുന്നു. മറ്റൊരു സർക്കാർ ഏജൻസിയായ കെൽ 2,350 രൂപ നിരക്കിൽ എൽഇഡി ലൈറ്റുകൾ നൽകാമെന്ന് വ്യക്തമാക്കിയിട്ടും യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന് കരാർ നൽകിയതിൽ രാഷ്ട്രീയ താൽപര്യം ഉണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.

  കൂടുതൽ നിരക്കിൽ എൽഇഡി ലൈറ്റുകൾ വാങ്ങിയതിലൂടെ നഗരസഭയ്ക്ക് 18 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ആരോപണമുണ്ട്. ക്രമക്കേട് ആരോപണത്തിൽ തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകാനാണ് പ്രതിപക്ഷമായ ബിജെപിയുടെ തീരുമാനം. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നഗരസഭ വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്നും ടെൻഡർ കൂടാതെ എൽഇഡി ലൈറ്റുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നാണ് മേയർ ആര്യ രാജേന്ദ്രന്റെ വിശദീകരണം.

  മേയർ ആര്യാ രാജേന്ദ്രന്റെ വിശദീകരണം ഇങ്ങനെ. തിരുവനന്തപുരം നഗരസഭയില്‍ തെരുവ് വിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് എല്‍.ഇ.ഡി  ലൈറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ചില കേന്ദ്രങ്ങളുടെ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മേയര്‍ അറിയിച്ചു. തിരുവനന്തപുരം നഗരസഭ 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിലവിലുള്ള ട്യൂബ് ലൈറ്റ് മാറ്റി എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിരുന്നു. മാത്രമല്ല പുതിയ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 30.01.2021-ലെ കൗണ്‍സില്‍ യോഗം  20,000 എല്‍.ഇ.ഡി ലൈറ്റുകള്‍ വാങ്ങുന്നതിന് തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 17.02.2021ലെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ 10,000 എല്‍.ഇ.ഡി ലൈറ്റുകള്‍ അടിയന്തിരമായി സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റഡ് ഏജന്‍സിയായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍നിന്നും വാങ്ങുന്നതിനും തീരുമാനിച്ചു. എല്‍.ഇ.ഡി ലൈറ്റ് വയ്ക്കുന്നതിന് എല്ലാ സാധന സാമഗ്രികളുള്‍പ്പെടെ  യൂണിറ്റ് ഒന്നിന് 2,480/- രൂപ നിരക്കില്‍ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. ടി നടപടി 19.03.2021-ലെ കൗണ്‍സില്‍ തീരുമാനം അംഗീകരിച്ചിരുന്നു. ടി കൗണ്‍സില്‍ യോഗത്തില്‍ ഒരംഗം പോലും ഇക്കാര്യത്തില്‍ വിയോജനം രേഖപ്പെടുത്തിയിട്ടില്ല.

  തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 31.08.2018 തീയതിയിലെ 2330/2018 നമ്പര്‍ ഉത്തരവ് അനുസരിച്ച് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍നിന്നും എല്‍.ഇ.ഡി ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള തെരുവ് വിളക്കുകള്‍  ടെണ്ടര്‍ കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വാങ്ങുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മാത്രമല്ല നിലവില്‍ അത്തരത്തില്‍ അനുമതിയുള്ള  ഒരേയൊരു സ്ഥാപനം  യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാത്രമാണ്. യുണൈറ്റഡ് ഇലക്ട്രക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നത് 1950-ല്‍ തുടങ്ങിയ ഇന്‍ഡ്യയിലെതന്നെ ആദ്യത്തെ ഇലക്ട്രിക് മീറ്റര്‍,  മറ്റ് ഇലക്ട്രിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളും എല്‍.ഇ.ഡി വിളക്കുകളും സ്വന്തമായി നിര്‍മ്മിക്കുകയും, മറ്റ് സ്ഥാപനങ്ങളുടെ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് നല്‍കുന്ന ജോലിയും അവിടെ വര്‍ഷങ്ങളായി ചെയ്തുവരുന്നുണ്ട്.

  നിലവില്‍ കുറഞ്ഞ നിരക്കില്‍ എല്‍.ഇ.ഡി. ലൈറ്റ്  സപ്ലൈ ചെയ്യാന്‍ ഗഋഘ എന്ന സ്ഥാപനം  തയ്യാറായിരുന്നു എന്നാണ്  ആരോപണമുന്നയിക്കുന്നവര്‍ പറയുന്നത്.  എന്നാല്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 18.01.2019-ലെ 91/2019-ാം നമ്പര്‍ ഉത്തരവ് അനുസരിച്ച്  ഗഋഘ എന്നത് ഇലക്‌ട്രോ മെക്കാനിക്കല്‍  പ്രവൃത്തികളുടെ  പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആയതിനാല്‍ ഗഋഘ നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള അംഗീകൃത ഏജന്‍സിയായി  അനുമതി നല്‍കിയിരുന്നു. ടി ഉത്തരവില്‍ ഗഋഘ ല്‍നിന്നും എല്‍.ഇ.ഡി ലൈറ്റ് ടെണ്ടര്‍ കൂടാതെ നേരിട്ട് വാങ്ങാനുള്ള  അനുമതി നല്‍കിയിട്ടില്ലായെന്നത് ആരോപണം ഉന്നയിക്കുന്നവര്‍ ബോധപൂര്‍വ്വം മറച്ചുവയ്ക്കുന്നു എന്നത് നഗരസഭയ്‌ക്കെതിരെ പുകമറ സൃഷ്ടിക്കാനാണെന്ന്  മേയര്‍ പറഞ്ഞു.

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണ സമിതി അധികാരമേറ്റയുടന്‍ തന്നെ നഗരത്തിലെ തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിനുള്ള നടപടിയാണ് ആദ്യം ഏറ്റെടുത്ത പ്രവൃത്തികളിലൊന്ന്. അടിയന്തിര സാഹചര്യത്തില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍നിന്നും  സര്‍ക്കാറിന്റെ നിലവിലെ ഉത്തരവുകള്‍ അനുസരിച്ച് തന്നെയാണ്  വാങ്ങല്‍ നടപടികള്‍ നടത്തിയിട്ടുള്ളത് എന്ന് മേയര്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉടനടി വരാന്‍ സാദ്ധ്യതയുണ്ടായിരുന്നതിനാല്‍ വിപണിയില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ച് തെരുവ് വിളക്ക് വാങ്ങിക്കുവാനും സാദ്ധ്യമായിരുന്നില്ല. പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നും എല്‍.ഇ.ഡി വിളക്ക് വാങ്ങുന്നതിന് ചെലവാക്കിയ തുക ടി സ്ഥാപനത്തിന്റെ അക്കൗണ്ടിലേയ്ക്കാണ് നല്‍കുന്നത് എന്നുമാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതം സര്‍ക്കാറിന് നല്‍കുക കൂടി ചെയ്യുകയാണ് എന്നിരിക്കെ ഇക്കാര്യത്തില്‍ അഴിമതി ആരോപിക്കുന്നത് വിരോധാഭാമാണെന്നും മേയർ അറിയിച്ചു.
  Published by:Sarath Mohanan
  First published:
  )}