HOME » NEWS » Kerala »

കഴക്കൂട്ടം മണ്ഡലത്തിലെ സ്‌ട്രോങ് റൂം തുറക്കാനൊരുങ്ങി റിട്ടേണിങ് ഓഫീസര്‍; പ്രതിഷേധത്തെ തുടര്‍ന്ന്‌ പിന്‍മാറി

സ്‌ട്രോങ് റൂം തുറക്കാനുള്ള റിട്ടേണിങ് ഓഫീസറുടെ തീരുമാനം ഇന്ന് രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് ബന്ധപ്പെട്ട പാര്‍ട്ടികളെ അറിയിച്ചത്. ബിജെപിയും യുഡിഎഫിയുടെയും ശക്തമായ എതിര്‍ത്തതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: April 17, 2021, 5:24 PM IST
കഴക്കൂട്ടം മണ്ഡലത്തിലെ സ്‌ട്രോങ് റൂം തുറക്കാനൊരുങ്ങി റിട്ടേണിങ് ഓഫീസര്‍;  പ്രതിഷേധത്തെ തുടര്‍ന്ന്‌ പിന്‍മാറി
Assembly Election
  • Share this:
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം. എന്നാൽ  ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ ഈ നീക്കത്തിൽ നിന്നും റിട്ടേണിങ് ഓഫീസര്‍ പിൻമാറി. സ്‌ട്രോങ് റൂം തുറക്കാനുള്ള  റിട്ടേണിങ് ഓഫീസറുടെ തീരുമാനം ഇന്ന് രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്.  തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് ബന്ധപ്പെട്ട പാര്‍ട്ടികളെ അറിയിച്ചത്.  ബിജെപിയും യുഡിഎഫിയുടെയും ശക്തമായ എതിര്‍ത്തതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ഉദ്യോഗസ്ഥ ഭരണപക്ഷ നീക്കമാണ് സ്‌ട്രോങ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന്  ബിജെപി ആരോപിച്ചു. ഉദ്യോഗസ്ഥ ഭരണപക്ഷ നീക്കമാണ് സ്‌ട്രോങ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന്  ബിജെപി ആരോപിച്ചു.

Also Read 'ഇടതും വലതും'; പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും എഴുതാനൊരുങ്ങി ചെറിയാൻ ഫിലിപ്പ്

എതിര്‍പ്പ് അറിയിച്ചത് ബിജെപി, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണെന്നും ഭരണപക്ഷ സ്ഥാനാര്‍ഥിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്നും ഇതില്‍ അസ്വഭാവികതയുണ്ടെന്നും യുഡിഎഫ്‌ സ്ഥാനാര്‍ഥി എസ്.എസ് ലാല്‍  വ്യക്തമാക്കി. സാധാരണ സ്‌ട്രോങ് റൂം സീല്‍ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ മുന്നില്‍വെച്ച് മാത്രമെ അത് തുറക്കാറുള്ളുവെന്നും പുതിയ കീഴ് വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും എസ്.എസ് ലാല്‍ ആരോപിച്ചു

ഉടനെ തെരഞ്ഞെടുപ്പ് വരാനില്ലെന്നും പിന്നെ എന്തിനാണ് കേടായ മിഷീന്‍ മാറ്റുന്നതെന്നും ഇക്കാര്യത്തില്‍ അസ്വഭാവികത ഉണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആരോപിച്ചു.

'ഇടതും വലതും'; പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും എഴുതാനൊരുങ്ങി ചെറിയാൻ ഫിലിപ്പ്



തിരുവനന്തപുരം:  രാഷ്ട്രീയ തിരക്ക് ഒഴിവാക്കി എഴുത്തിന് കൂടുതൽ പ്രധാന്യം നൽകാനൊരുങ്ങി ചെറിയാന്‍ ഫിലിപ്പ്. 40 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം പ്രതിപാദിക്കുന്ന പംക്തിക്ക് ഇടതും വലതും എന്നായിരിക്കും പേരെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇന്നലെ സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ ചരിത്രം തുറന്നെഴുതാന്‍ പോകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. 40 വര്‍ഷം മുമ്പ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ കാല്‍ നൂറ്റാണ്ട് എന്ന പുസ്തകം രാഷ്ട്രീയ തിരനാടകങ്ങള്‍ അനാവരണം ചെയ്ത പുസ്തകമായിരുന്നു.

Also Read അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിയെ വീണ്ടും ചോദ്യംചെയ്യും; വിജിലന്‍സ് സംഘം വിപുലീകരിക്കും

കോണ്‍ഗ്രസിലായിരിക്കെ എ.കെ ആന്റണിയുടെ വിശ്വസ്തനായാണ് ചെറിയാന്‍ ഫിലിപ്പ് അറിയപ്പെട്ടിരുന്നത്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തി രണ്ട് തവണ മത്സരിച്ചപ്പോഴും പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് തവണയും രാജ്യസഭയിലേക്ക് അദ്ദേഹത്തിന്റെ പേര് പറഞ്ഞുകേട്ടിരുന്നെങ്കിലും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടില്ല.

ഫേസ്ബുക്ക് പൂർണരൂപത്തിൽ

'ഇടതും വലതും ' -എഴുതി തുടങ്ങുന്നു. കര്‍മ്മമേഖലയില്‍ എഴുത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും.
നാല്പതു വര്‍ഷം മുന്‍പ് ഞാന്‍ രചിച്ച 'കാല്‍ നൂറ്റാണ്ട് ' എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര മാദ്ധ്യമ വിദ്യാര്‍ത്ഥികളുടെ റഫറന്‍സ് ഗ്രന്ഥമാണ്. ഇ എം എസ്, സി.അച്യുതമേനോന്‍, കെ.കരുണാകരന്‍, എ.കെ ആന്റണി, ഇ കെ നായനാര്‍, പി കെ.വാസുദേവന്‍ നായര്‍, സി.എച്ച് മുഹമ്മദ് കോയ, ഉമ്മന്‍ ചാണ്ടി, കെ.എം മാണി, ആര്‍.ബാലകൃഷ്ണപിള്ള എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തിരുന്നു.


ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ഈ പുസ്തകത്തിന്റെ പിന്തുടര്‍ച്ചയായ നാല്പതു വര്‍ഷത്തെ ചരിത്രം എഴുതാന്‍ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.
കാല്‍നൂറ്റാണ്ടിനു ശേഷമുള്ള  ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടന്‍ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.

ഇടതും വലതും - എന്നായിരിക്കും ചരിത്ര പുസ്തകത്തിന്റെ തലക്കെട്ട്.

Published by: Aneesh Anirudhan
First published: April 17, 2021, 5:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories