നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മാർക്ക് ദാന വിവാദം: ജലീലിനെ പുറത്താക്കണമെന്ന് ആവശ്യം; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

    മാർക്ക് ദാന വിവാദം: ജലീലിനെ പുറത്താക്കണമെന്ന് ആവശ്യം; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

    സർവ്വകലാശാലകളുടെ സ്വയംഭരണാവകാരത്തിൽ കൈ കടത്തുന്നു എന്നും വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

    നിയമസഭ

    നിയമസഭ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: എം ജി സർവ്വകലാശാല മാർക്ക് ദാന വിവാദത്തിൽ കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് കെ.ടി ജലീൽ പറഞ്ഞു. പല്ലി വാല് മുറിച്ച് രക്ഷപ്പെടുന്നത് പോലെ മാർക്ക് ദാനം പിൻവലിച്ച് രക്ഷപ്പെടാനാണ് ജലീൽ നോക്കുന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.

      സർവ്വകലാശാലകളുടെ സ്വയംഭരണാവകാരത്തിൽ കൈ കടത്തുന്നു എന്നും വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ധർമ്മസംസ്ഥാപനത്തിന് ഭഗവാൻ അവതരിക്കുന്നത് പോലെയാണ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും അദാലത്തിൽ ഇടപെട്ട് മാർക്ക് ദാനം നൽകുന്നതെന്നും വി ഡി സതീശൻ പരിഹസിച്ചു.

      കൊച്ചി മേയർക്ക് മാറ്റമില്ല; സൗമിനി ജെയിനെ മാറ്റേണ്ടെന്ന് കോൺഗ്രസിൽ ധാരണ

      മോഡറേഷൻ കാര്യത്തിൽ സർവ്വകലാശാല സിൻഡിക്കേറ്റാണ് തീരുമാനമെടുത്തതെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കെ ടി ജലീൽ മറുപടി നൽകി. പ്രതിപക്ഷ ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നും കെ.ടി ജലീൽ പറഞ്ഞു.

      പ്രതിപക്ഷ ആരോപണം ശരിയായത് കൊണ്ടാണ് മാർക്ക് ദാനം റദ്ദാക്കി കെ.ടി ജലീൽ രക്ഷപെടാൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

      അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

      First published:
      )}