തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ (Gold smuggling case) സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിൻ്റെ സബ്മിഷന് സ്പീക്കർ അനുമതി നിഷേധിച്ചു. സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിൽ വരാത്തതും അടിയന്തിര പ്രമേയമായി ചർച്ച ചെയ്തതുമായതിനാൽ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കർ റൂൾ ചെയ്തു.
മുഖ്യമന്ത്രിക്ക് ഭയമാണെന്നും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. പ്രതിപക്ഷ നേതാവിൻ്റെ നോട്ടീസ് സബ്മിഷൻ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചട്ടലംഘനം ആരോപിച്ച് മന്ത്രി പി. രാജീവ് ക്രമ പ്രശ്നം ഉന്നയിച്ചു.
കേരള സർക്കാരിന്റെ പരിധിയിൽ പറയാത്ത കാര്യം നോട്ടീസായി നൽകാൻ കഴിയില്ല. കേന്ദ്ര വിദേശകാര്യ മന്ത്രി പറഞ്ഞതനുസരിച്ചാണ് സബ്മിഷൻ. നോട്ടീസ് പൂർണമായും കേന്ദ്രവുമായി ബന്ധമുള്ള വിഷയമാണ്. അനുമതി നൽകിയാൽ അത് ചട്ടലംഘനമാകും. പിന്നീട് കീഴ്വഴക്കമായി മാറുമെന്നും പി. രാജീവ് പറഞ്ഞു. അടിയന്തിര പ്രമേയമായി ചർച്ച ചെയ്ത വിഷയമാണെന്ന് മാത്യു ടി. തോമസും പറഞ്ഞു.
എന്നാൽ ക്രമ പ്രശ്നങ്ങൾ നിലനിൽക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര പട്ടികയിൽപ്പെട്ട കാര്യമല്ല നോട്ടീസിൽ പറയുന്നത്. സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിലുള്ള വിഷയമാണ് സബ്മിഷനായി കൊണ്ടുവന്നത്. അടിയന്തര പ്രമേയമായി ചർച്ച ചെയ്ത വിഷയമല്ല ഉന്നയിക്കുന്നത്. വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസമാണ് ഈ വിഷയം വെളിപ്പെടുത്തിയത്. അതിൻ്റെ അടിസ്ഥാനത്തിലാണ് സബ്മിഷനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തുടർന്നാണ് ക്രമപ്രശ്നം അംഗീകരിച്ച് സ്പീക്കർ റൂൾ ചെയ്തത്. നോട്ടീസിന് സാങ്കേതിക പ്രശ്നം ഉണ്ട്. അടിയന്തര പ്രമേയമായി ചർച്ച ചെയ്തതുമാണ്. അതിനാൽ സബ്മിഷൻ അനുവദിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ഭയമാണെന്നും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Summary: The Speaker denied permission to the opposition leader's submission seeking a CBI investigation in gold smuggling case. The Speaker ruled that the notice could not be allowed as it was not considered by the state government and was discussed as an adjournment motion
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold smuggling, Gold Smuggling Case, Gold smuggling kerala