നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്രവാസികൾ പേയിങ് ഗസ്റ്റുകളല്ലെന്ന് ഉമ്മൻചാണ്ടി, മുഖ്യമന്ത്രിക്ക് ധിക്കാരമെന്ന് ചെന്നിത്തല; വിമർശനവുമായി പ്രതിപക്ഷം

    പ്രവാസികൾ പേയിങ് ഗസ്റ്റുകളല്ലെന്ന് ഉമ്മൻചാണ്ടി, മുഖ്യമന്ത്രിക്ക് ധിക്കാരമെന്ന് ചെന്നിത്തല; വിമർശനവുമായി പ്രതിപക്ഷം

    പ്രവാസികൾ ക്വാറന്റൈൻ ചിലവ് സ്വന്തമായി വഹിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു

    udf kerala

    udf kerala

    • Share this:
    പാവപ്പെട്ട പ്രവാസികൾക്ക് സൗകര്യമൊരുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് മുഖവിലക്കെടുക്കാൻ പ്രതിപക്ഷം തയ്യാറല്ല. മടങ്ങിയെത്തുന്ന പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. പ്രവാസികൾ ക്വാറന്റൈൻ ചിലവ് സ്വന്തമായി വഹിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു.

    തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ ജില്ലാ കളക്ട്രേറ്റുകൾക്ക് മുന്നിലുമാണ് പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാലും പരിഹരിക്കുക ഇല്ല എന്ന ധിക്കാരമാണ് സർക്കാരിനെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
    TRENDING:Modi 2.0 1st Anniversary | കോവിഡിനെതിരായ പോരാട്ടം: ഇന്ത്യ വിജയത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി[NEWS]കൈയടിക്കൂ നടൻ സോനു സൂദിന്! കൊച്ചിയിൽ കുടുങ്ങിയ സ്ത്രീ തൊഴിലാളികളെ വിമാനത്തിൽ ഒഡീഷയിലെത്തിച്ച് താരം [NEWS]'പാമ്പ് മരക്കൊമ്പിലൂടെയോ ജനലിലൂടെയോ മുറിക്കുള്ളിൽ കയറിയെന്ന വാദത്തിൽ കഴമ്പില്ല'; ഉത്രയുടെ വീട്ടിലെത്തിയ വാവ സുരേഷ് പറയുന്നത് [NEWS]
    മടങ്ങിയെത്തുന്ന പ്രവാസികളെ മുഖ്യമന്ത്രി അപമാനിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ബഡായി മാത്രമായി മാറുകയാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പരിഹസിച്ചു. മടങ്ങിയെത്തുന്ന പ്രവാസികൾക്കുളള പാക്കേജ് ഉടൻ പ്രഖ്യാപിക്കണം. പ്രവാസികളെ കൊള്ളയടിക്കുകയാണ് സർക്കാരെന്നും മുല്ലപ്പളളി വിമർശിച്ചു. പ്രവാസികളെ പേയിംഗ് ഗസ്റ്റാക്കുകയാണ് സർക്കാർ കാണുന്നതെന്നും ആ നിലപാട് തിരുത്തണമെന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
    First published:
    )}