HOME /NEWS /Kerala / ശിവശങ്കറിനെ സസ്പെന്റ് ചെയ്തിട്ടും വിടാതെ പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് ചെന്നിത്തല

ശിവശങ്കറിനെ സസ്പെന്റ് ചെയ്തിട്ടും വിടാതെ പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് ചെന്നിത്തല

എം. ശിവശങ്കർ, പിണറായി വിജയൻ

എം. ശിവശങ്കർ, പിണറായി വിജയൻ

''മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ശക്തനായിരുന്നു ശിവശങ്കർ. മുഖ്യമന്ത്രിക്ക് വേണ്ടി എല്ലാ കാര്യങ്ങളും വഴി വിട്ട രീതിയില്‍ ചെയ്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ശിവശങ്കർ ചെയതതെന്നും ആരോപണമുണ്ട്. അതിനാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്തതിന്റെയെല്ലാം ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ''

കൂടുതൽ വായിക്കുക ...
  • Share this:

    തിരുവനന്തപുരം:  ശിവശങ്കറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ പ്രതിപക്ഷത്തിന്റെ പ്രതികരണവും എത്തി. തീരുമാനം പ്രതിപക്ഷം സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിച്ച വർക്ക് തെറ്റി. ഒരു പടികൂടി കടന്ന് ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ  കടന്നാക്രമണം. രക്ഷിക്കാനുള്ള എല്ലാമാര്‍ഗവുമടഞ്ഞപ്പോഴാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തയ്യാറായതെന്ന് പ്രതിപക്ഷ വാദം.

    അന്വേഷണം തന്നിലേക്ക് നീളുന്നു എന്ന് കണ്ടപ്പോള്‍ ശിവശങ്കരനെ സസ്പെന്റ് ചെയ്ത് രക്ഷപ്പടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

    മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ശക്തനായിരുന്നു ശിവശങ്കർ. മുഖ്യമന്ത്രിക്ക് വേണ്ടി എല്ലാ കാര്യങ്ങളും വഴി വിട്ട രീതിയില്‍ ചെയ്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ശിവശങ്കർ ചെയതതെന്നും ആരോപണമുണ്ട്. അതിനാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്തതിന്റെയെല്ലാം ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ശിവശങ്കരന്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനും ഈ കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നതിന്റെ  തെളിവുകളാണ് പുറത്ത് വരുന്നത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    TRENDING: യുഎഇ ആക്ടിങ് കോൺസൽ ജനറൽ ഇന്ത്യ വിട്ടു [NEWS]'നിയമസഭാ സ്പീക്കറെ നീക്കണം'; ചട്ടം 65 പ്രകാരം എം ഉമ്മര്‍ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി [NEWS]എം ശിവശങ്കറിനെ സസ്പെന്റ് ചെയ്തു; സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് മുഖ്യമന്ത്രി [NEWS]

    കള്ളക്കടത്തുകാര്‍ക്ക് ഗൂഢാലോചന നടത്താന്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് കൊടുത്തത് മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനാണ്. അതിന് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളമായി മാറി എന്നതിന്റെ തെളിവുകളാണ് ഇവയെല്ലാമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

    സ്വന്തം ഓഫീസ് കള്ളക്കടത്തുകാരുടെ താവളമാക്കാന്‍ അനുമതി നല്‍കിയ മുഖ്യമന്തിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലന്ന നിലപാടിൽ  നിൽക്കുകയാണ് പ്രതിപക്ഷം.

    First published:

    Tags: Diplomatic baggage, Diplomatic baggage gold smuggling, Diplomatic channel, Gold smuggling, Gold Smuggling Case, Gold Smuggling Case Live, Gold smuggling cases, M sivasankar