നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar Tree Felling| മരംമുറി ഉത്തരവിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം; ഉത്തരവ് ശ്രദ്ധയിൽപെട്ടത് ഇന്നലെയെന്ന് മന്ത്രി

  Mullaperiyar Tree Felling| മരംമുറി ഉത്തരവിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം; ഉത്തരവ് ശ്രദ്ധയിൽപെട്ടത് ഇന്നലെയെന്ന് മന്ത്രി

  23 മരങ്ങൾ മുറിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. അതില്‍ 15 മരങ്ങൾ മുറിക്കാൻ ഉത്തരവിട്ടത് ഇന്നലെയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും മന്ത്രി വിശദീകരിച്ചു.

  niyamasabha

  niyamasabha

  • Share this:
   തിരുവനന്തപുരം: മുല്ലപ്പരിയാർ (Mullaperiyar)ബേബി ഡാമിലെ (Baby Dam) മരങ്ങൾ മുറിക്കാനുള്ള (Tree Felling) വിവാദ ഉത്തരവ് നിയമസഭയിൽ (Niyamasabha) ഉന്നയിച്ച് പ്രതിപക്ഷം. ഉത്തരവ് റദ്ദാക്കാൻ എന്തു കൊണ്ട് കേരളത്തിന് കൈവിറക്കുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. മരം മുറി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ (Thiruvanchoor Radhakrishnan) ആവശ്യപ്പെട്ടു.

   സംസ്ഥാന വൈൽഡ് ലൈഫ് ബോർഡിന്‍റെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ വനം മന്ത്രിയുമാണ്. ഇവർ അറിയാതെ ഉദ്യോഗസ്ഥൻ മരംമുറിക്ക് അനുമതി നൽകാൻ തീരുമാനിച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കുന്ന മണ്ടന്മാരല്ല കേരളത്തിലെ ജനങ്ങൾ. ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന വിഷയത്തിൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. മരം മുറി ഉത്തരവ് മരവിപ്പിക്കുകയാണ് വനം വകുപ്പ് ചെയ്തത്. എന്തു കൊണ്ട് റദ്ദാക്കിയില്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വനം മന്ത്രിയും നിയമസഭയിൽ വിശദീകരിക്കണം. ഉത്തരവ് റദ്ദാക്കാൻ എന്തു കൊണ്ട് കേരളത്തിന് കൈവിറക്കുന്നതെന്ന് തിരുവഞ്ചൂർ ചോദിച്ചു.

   Also Read- Mullaperiyar| മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ വിവാദ ഉത്തരവ് മരവിപ്പിച്ചതായി വനംമന്ത്രി ശശീന്ദ്രൻ

   മുല്ലപ്പെരിയാറിലെ മരം മുറിക്ക് കേന്ദ്ര വൈൽഡ് ലൈഫ് ബോർഡിന്‍റെ അനുമതിയില്ലാതെയാണ് ഉത്തരവിറക്കിയതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ സഭയിൽ മറുപടി നൽകി. ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. 23 മരങ്ങൾ മുറിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. അതില്‍ 15 മരങ്ങൾ മുറിക്കാൻ ഉത്തരവിട്ടത് ഇന്നലെയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും മന്ത്രി വിശദീകരിച്ചു. പുതിയ ഡാം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

   'കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം' ഇതാണ് സർക്കാർ നയം. സർക്കാർ നിലപാടിനെതിരായ ഉദ്യോഗസ്ഥ നടപടി അംഗീകരിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി.

   Also Read- Mullaperiyar| മരംമുറി വിവാദത്തിൽ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമർശിച്ച് NCP

   മരം മുറിക്കാൻ അനുമതി നൽകിയ നടപടി ഗുരുതര വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണിത്. വകുപ്പിലെ കാര്യങ്ങൾ അറിയാൻ സാധിക്കുന്നില്ലെങ്കിൽ എന്തിനാണ് എ കെ ശശീന്ദ്രൻ മന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും വി ഡി സതീശൻ ചോദിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

   ഉദ്യോഗസ്ഥനെതിരെ ഇന്ന് നടപടിക്ക് സാധ്യത

   മരം മുറിക്കാൻ വിവാദ ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചൻ തോമസിനെതിരായ നടപടിയാണ് തീരുമാനിക്കുക. ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് പങ്കെടുത്ത യോഗത്തിന്‍റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചൻ സര്‍ക്കാരിന് നല്‍കിയ വിശദീകരണം. ടി കെ ജോസാണ് മുല്ലപ്പെരിയാറിന്‍റെ നിരീക്ഷണസമിതിയിൽ കേരളത്തിന്‍റെ പ്രതിനിധി. അതുകൊണ്ട് ബെന്നിച്ചനെതിരെ മാത്രം നടപടി എടുത്താലും വിവാദമാകാനാണ് സാധ്യത.
   Published by:Rajesh V
   First published:
   )}