• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഞങ്ങളാരും സ്പീക്കറുടെ കസേര മറിച്ചിട്ടില്ല'

'ഞങ്ങളാരും സ്പീക്കറുടെ കസേര മറിച്ചിട്ടില്ല'

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Last Updated :
  • Share this:
    തിരുവനന്തപുരം: പ്രതിപക്ഷം മര്യാദയുടെ പരിധി ലംഘിച്ചെന്നു പറഞ്ഞ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ ഏകാധിപത്യ പ്രവണത അംഗീകരിക്കാനാകില്ല. ഒരേ വിഷയത്തില്‍ ഒന്നിലേറെ തവണ അടിയന്തിര പ്രമേയം അവതരിപ്പിച്ച ചരിത്രം നിയമസഭയിലുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

    ഒരേ സെഷനില്‍ തന്നെ ബാര്‍കോഴയിലും സോളാര്‍ കേസിലും നിരവധി തവണ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്പീക്കറുടെ ഏകാധിപത്യ പ്രവണത അംഗീകരിക്കാനാകില്ല. സ്പീക്കറില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നു.
    ചെയര്‍ നീതിമാനായി പ്രവര്‍ത്തിക്കണം. പ്രതിപക്ഷം മര്യാദയുടെ പരിധി ലംഘിച്ചെന്ന് പറയുന്ന സ്പീക്കര്‍ ആത്മപരിശോധന നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

    ഞങ്ങളാരും സ്പീക്കറുടെ കസേര മറിച്ചിട്ടില്ല. മുണ്ടും മടക്കിക്കുത്തി ഡാന്‍സ് കളിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കുന്നില്ല. സര്‍ക്കാരിന്റെ വീഴ്ച ജനങ്ങള്‍ അറിയുമെന്ന ഭയം
    സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

    ശബരിമല സമരം പിന്‍വലിച്ചത് സി.പി.എം ബി.ജെ.പി ഒത്തുകളിയുടെ ഭാഗമായാണ്. ഇതിനു പിന്നിലെ അജണ്ട എന്താണെന്ന് പുറത്തു പറയാന്‍ മുഖ്യമന്ത്രി തയാറാകണം. പ്രതിപക്ഷം എന്തു സമരം ചെയ്യണമെന്ന് പിണറായി ഉപദേശക്കേണ്ട.
    12 മണിക്കൂര്‍ കൊണ്ട് സമരം അവസാനിപ്പിച്ച പാര്‍ട്ടി സെക്രട്ടറിയാണ് പിണറായിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

    First published: